07 April Tuesday

ഐഷിൽ പ്രവേശനത്തിന്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

തിരുവനന്തപുരം
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ സം​സാ​ര-​, കേ​ൾ​വി വൈ​ക​ല്യ ചി​കി​ത്സ​യ്‌ക്കാ​യി പ​രി​ശീ​ല​ന കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്ന മൈ​സൂ​രു​വി​ലുള്ള ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്‌ സ്​​പീ​ച്ച്​ ആ​ൻ​ഡ്​​ ഹി​യ​റി​ങ്​​ (ഐഷ്‌)​ 2020-–-21 അക്കാദമിക്‌ വർഷത്തിൽ വിവിധ കോഴ്‌സുകൾക്ക്‌  അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സം​സാ​രം, കേ​ൾ​വി​ എന്നിവയു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ എംഎ​സ്​​സി, എംഎ​ഡ്, എംഎ​ഡ്​ (സ്​​​പെ​ഷ്യ​ൽ എഡ്യൂ​ക്കേ​ഷ​ൻ), ബിഎ​ഡ്, ബിഎ​ഡ്​ (സ്​​​പെ​ഷ്യ​ൽ എ​ഡ്യൂക്കേ​ഷ​ൻ), പിജി ഡി​പ്ലോ​മ, ഡി​​പ്ലോ​മ കോ​ഴ്​​സു​ക​ൾ, പി​എ​ച്ച്ഡി തു​ട​ങ്ങിയവയിൽ പ്രവേശനത്തിന്‌ അപേക്ഷിക്കാം.

പ്രവേശന പരീക്ഷ 3 തരത്തിൽ
ബി​രു​ദ –--​ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ളാ​യ ബിഎ​എ​സ്​​എ​ൽ​പി, എംഎ​സ്​​സി (ഓ​ഡി​യോ​ള​ജി), എംഎ​സ്​​സി (സ്​​പീ​ച്ച്-​ലാം​ഗ്വേ​ജ്​ പാ​തോ​ള​ജി) കോ​ഴ്​​സു​ക​ൾ​ക്ക്​ ‘ഐ​ഷി’​​ന്റെ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യും ഡി​പ്ലോ​മ കോ​ഴ്​​സു​ക​ൾ​ക്ക്​ ആ​ർസിഐ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യും പി​എ​ച്ച്​ഡി കോ​ഴ്​​സു​ക​ൾ​ക്ക്​ മൈ​സൂ​ർ സർവകലാശാലയുടെ ​പ്ര​വേ​ശ​ന പ​രീ​ക്ഷ​യും എ​ഴു​ത​ണം. ബിഎ​ഡ്, ഡി​പ്ലോ​മ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ അ​ടി​സ്​​ഥാ​ന യോ​ഗ്യ​ത​യി​ലെ മാ​ർ​ക്ക്​ പ​രി​ഗ​ണി​ച്ചാ​ണ്​ പ്ര​വേ​ശ​നം.

പരീക്ഷാ തീയതികൾ
‘ഐ​ഷ്​’ പ്ര​വേ​ശ​ന​പ​രീ​ക്ഷ മെയ്‌​ 16ന്​ ​രാ​വി​ലെ ഒ​മ്പ​തിന്‌​ ന​ട​ക്കും. ആ​ർസിഐ പ്ര​വേ​ശ​ന  പ​രീ​ക്ഷാ തീ​യ​തി​ക്ക്​ www.rehab.nic.in ഉം ​മൈ​സൂ​ർ സർവകലാശാലയുടെ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ തീ​യ​തി​ക്ക്​ www.uni.mysore.ac.in വെ​ബ്​​സൈ​റ്റും സ​ന്ദ​ർ​ശി​ക്ക​ണം. ‘ഐ​ഷ്​’ പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക്കു​ള്ള  ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ​ക​ൾ ഏ​പ്രി​ൽ 29നും ​പിജി ഡി​​പ്ലോ​മ/​ബിഎ​ഡ്​/​സ്​​പെ​ഷ്യ​ൽ എഡ്യൂക്കേ​ഷ​ൻ കോ​ഴ്​​സു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ മെയ്‌ 30ന്​ ​വൈ​കിട്ട്​ അ​ഞ്ചിന്‌​ മു​മ്പാ​യി ഡയറക്ടർ, ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്‌ സ്​​പീ​ച്ച്​ ആ​ൻ​ഡ്​​ ഹി​യ​റി​ങ്, മൈസൂരു എ​ന്ന വി​ലാ​സ​ത്തി​ലും ല​ഭി​ക്ക​ണം. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല. 

അപേക്ഷാ ഫീസ്‌
ബി​രു​ദ-​, ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ പൊ​തു​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​ 750 രൂ​പ​യും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 575 രൂ​പ​യും ഡി​പ്ലോ​മ കോ​ഴ്​​സു​ക​ളി​ലേ​ക്കും ബിഎ​ഡ്, പിജി ഡി​പ്ലോ​മ കോ​ഴ്​​സു​ക​ളി​ലേ​ക്കും ​പൊ​തു​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​ 500 രൂ​പ​യും പ​ട്ടി​ക​ജാ​തി/​വ​ർ​ഗ/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 325 രൂ​പ​യും പി​എ​ച്ച്​ഡി കോ​ഴ്​​സു​ക​ൾ​ക്ക്​ പൊ​തു​വി​ഭാ​ഗത്തിന്‌ 625ഉം ​പ​ട്ടി​ക​ജാ​തി/​വ​ർ​ഗ/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 425 രൂ​പ​യു​മാ​ണ്​ പ്ര​വേ​ശ​ന​ പ​രീ​ക്ഷാ ഫീ​സ്.

സഹായകേന്ദ്രങ്ങൾ
ഓൺലൈൻ അപേക്ഷാ സംബന്ധമായ സം​ശ​യ​ങ്ങ​ൾ​ക്ക്​ 0821-2502206/2502212 എ​ന്നീ ഫോ​ൺ ന​മ്പറുകളിലും​ കോ​ഴ്​​സു​ക​ളെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ൾ​ക്ക്​ ​0821-2502100  നമ്പറിലും മറുപടി ലഭ്യമാകും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ www.aiishmysore.in വെ​ബ്​​സൈ​റ്റിൽ. ഇ-​മെ​യി​ൽ: admissions@aiishmysore.in.


പ്രധാന വാർത്തകൾ
 Top