14 September Saturday

സര്‍വകലാശാലകള്‍ നാളത്തെ പരീക്ഷകള്‍ മാറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2016

കേരള സര്‍വകലാശാല 28ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബിപിഎഡ് പരീക്ഷ 29നും മൂന്നാം സെമസ്റ്റര്‍ ബിആര്‍ക് (2008 സ്കീം), ആറാം സെമസ്റ്റര്‍ ബിആര്‍ക് (2013 സ്കീം), നാലാം സെമസ്റ്റര്‍ എല്‍എല്‍ബി (ത്രിവത്സരം) & എട്ടാം സെമസ്റ്റര്‍ എല്‍എല്‍ബി (പഞ്ചവത്സരം) പരീക്ഷകള്‍ ഡിസംബര്‍ എട്ടിനും ഒന്നാം സെമസ്റ്റര്‍ എംബിഎ (എസ്ഡിഇ), അഞ്ചാം സെമസ്റ്റര്‍ ബിടെക് (2008 സ്കീം- സപ്ളിമെന്ററി/ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ ഒമ്പതിനും അവസാനവര്‍ഷ ബിഫാം (സപ്ളിമെന്ററി) പരീക്ഷ ഡിസംബര്‍ 14നും അഞ്ചാം സെമസ്റ്റര്‍ ബിടെക് (2013 സ്കീം- ഇംപ്രൂവ്മെന്റ് & സപ്ളിമെന്ററി), മൂന്നാം സെമസ്റ്റര്‍ ബിടെക് (2013 സ്കീം- പാര്‍ട്ട് ടൈം റീസ്ട്രക്ചേര്‍ഡ്- ഇംപ്രൂവ്മെന്റ്/ സപ്ളിമെന്ററി), രണ്ടാം സെമസ്റ്റര്‍ ബിഎ/ ബിഎസ്സി/ ബികോം (സിബിസിഎസ്എസ്- 2013ന് മുമ്പുള്ള അഡ്മിഷന്‍), രണ്ടാം സെമസ്റ്റര്‍ ബിഎ/ ബിഎസ്സി/ ബികോം/ ബിബിഎ/ ബിസിഎ (കരിയര്‍ റിലേറ്റഡ് സിബിസിഎസ്എസ്- 2013ന് മുമ്പുള്ള അഡ്മിഷന്‍) പരീക്ഷകള്‍ ഡിസംബര്‍ ആറിനും നടത്തും. പരീക്ഷാകേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമില്ല. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (www.keralauniverstiy.ac.in).

എംജി സര്‍വകലാശാല നവംബര്‍ 28ന് നടത്താന്‍ നിശ്ചയിച്ചിരുന്നതും മാറ്റി വച്ചതുമായ രണ്ടാം വര്‍ഷ ബിഎസ്സി മെഡിക്കല്‍ മൈക്രോബയോളജി പരീക്ഷാ ഡിസംബര്‍ രണ്ടിനും, ആറാം സെമസ്റ്റര്‍ പഞ്ചവത്സര ബിഎ എല്‍എല്‍ബി (ഓള്‍ഡ് സ്കീം), ഒന്നാം സെമസ്റ്റര്‍ ബിപിഎഡ്, നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് അപ്ളൈഡ് സയന്‍സ് ഇന്‍ ബയോമെഡിക്കല്‍ ഇന്‍സ്ട്രമെന്റേഷന്‍ എന്നിവ ഡിസംബര്‍ അഞ്ചിനും, നാലാം സെമസ്റ്റര്‍ എംബിഎ (പഴയ സ്കീം), മൂന്നാം സെമസ്റ്റര്‍ എംബിഎ (2015 അഡ്മിഷന്‍ റഗുലര്‍, 2012-14 അഡ്മിഷന്‍ സപ്ളിമെന്ററി) ഒന്നാം സെമസ്റ്റര്‍ യുജി സി ബിസിഎസ്എസ് (2016 അഡ്മിഷന്‍ റഗുലര്‍, 2013 മുതലുളള അഡ്മിഷന്‍ റിഅപ്പീയറന്‍സ് സപ്ളിമെന്ററി) എന്നീ പരീക്ഷകള്‍  ഡിസംബര്‍ 13നും അഞ്ചാം സെമസ്റ്റര്‍ ബിആര്‍ക് ഡിസംബര്‍ 16നും, എഴാം സെമസ്റ്റര്‍ ബിഎ ക്രിമിനോളജി എല്‍എല്‍ബി ഒണേഴ്സ് ഡിസംബര്‍ 20നും അഞ്ചാം സെമസ്റ്റര്‍ ബിടെക് പരീക്ഷാ ഡിസംബര്‍ 21നും നടത്തും. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല 28ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകളും പ്രവേശന നടപടികളും മാറ്റി. മാറ്റിവച്ച പരീക്ഷകള്‍ 29ന് നടക്കും. സമയക്രമത്തില്‍ മാറ്റമില്ല.

മാറ്റിവച്ച എംഫില്‍ പ്രവേശന നടപടികള്‍ 30ന് നടക്കും.  ഉര്‍ദു, ഫിലോസഫി ഡിപ്പാര്‍ട്ടുമെന്റുകളിലെ എംഫില്‍ പ്രവേശനങ്ങള്‍  ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും.  സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അവരുടെ ആപ്ളിക്കേഷന്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് സര്‍വകലാശാല വെബ്സൈറ്റില്‍ നിന്ന് അഡ്മിഷന്‍ മെമ്മോ ഡൌണ്‍ലോഡ് ചെയ്യാം.

കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും ഡിസംബര്‍ മൂന്നിലേക്ക് മാറ്റിവച്ചു. പരീക്ഷാ സമയത്തില്‍ മാറ്റമില്ല.
കുസാറ്റ്, കലിക്കറ്റ്, ആരോഗ്യ സര്‍വകലാശാലകള്‍  മാറ്റിയ കൂടുതല്‍ പരീക്ഷകളുടെ  വിവരം കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top