19 May Sunday

ഫുഡ് ക്രാഫ്റ്റ് പഠിക്കാം; 12 മാസംകൊണ്ട‌് ജോലി

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019


തിരുവനന്തപുരം
പത്താം ക്ലാസ‌് ജയിച്ചാൽ ഒരു വർഷംകൊണ്ട‌് തൊഴിൽ രംഗത്തേക്ക‌് കടക്കാൻ വഴിയൊരുക്കുന്നതാണ‌് ഫുഡ‌് ക്രാഫ‌്റ്റ‌് കോഴ‌്സുകൾ. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തിയതി മേയ് 31 ആണ‌്.
കോഴ‌്സുകൾ: ഫ്രണ്ട‌് ഓഫീസ‌് ഓപറേഷൻ, ഫുഡ‌് ആൻഡ‌് ബീവറേജ‌് സർവീസ‌്,  ഹോട്ടൽ അക്കമേഡേഷൻ ഓപറേഷൻ, ഫുഡ‌് പ്രൊഡക്ഷൻ,ബേക്കറി ആൻഡ‌് കൺഫക‌്ഷനറി,  കാനിങ‌് ആൻഡ‌് ഫുഡ‌് പ്രിസർവേഷൻ.

ഫ്രണ്ട‌് ഓഫീസ‌് ഓപറേഷൻ, ഫുഡ‌് ആൻഡ‌് ബീവറേജ‌് സർവീസ‌്, ഹോട്ടൽ അക്കമേഡേഷൻ ഓപറേഷൻ എന്നീ കോഴ‌്സുകൾക്ക‌് പ്രവേശന ഫീസ‌് 100 രൂപ, ട്യൂഷൻ ഫീസ‌് 6850 രൂപ, ലാബ‌് ഫീസ‌് 6750 രൂപ, പരീക്ഷാ ഫീസ‌് 300 രൂപ (ആകെ 14000 രൂപ) എന്നിങ്ങനെയാണ‌് ഫീസ‌്. ഫുഡ‌് പ്രൊഡക്ഷൻ,ബേക്കറി ആൻഡ‌് കൺഫക‌്ഷനറി,  കാനിങ‌് ആൻഡ‌് ഫുഡ‌് പ്രിസർവേഷൻ എന്നീ കോഴ‌്സുകൾക്ക‌് പ്രവേശന ഫീസ‌് 100 രൂപ, ട്യുഷൻ ഫീസ‌് 6850 രൂപ,  ലാബ‌് ഫീസ‌് 12750 രൂപ, പരീക്ഷാ ഫീസ‌് 300 രൂപ (ആകെ 20000 രൂപ). കോഴ‌്സ‌് പൂർത്തിയാക്കിയാൽ പ്ലേസ‌്മെന്റും ഇൻസ‌്റ്റിറ്റ്യൂട്ടിന്റെ മുൻകൈയിൽ ഒരുക്കുന്നുണ്ട‌്.

അപേക്ഷ ഫോം ഫുഡ‌്ക്രാഫ‌്റ്റ‌് ഇൻസ‌്റ്റിറ്റ്യുട്ടിന്റെ  www.fcikerala.org  വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ശേഷം, പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഏതു സെൻററിലാണോ അപേക്ഷിക്കുന്നത് ആ സെൻററിലെ പ്രിൻസിപ്പാളിന്റെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാറാൻ പറ്റുന്ന വിധത്തിൽ ജനറൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് 50 രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റും, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ ഉള്ള വിദ്യാർത്ഥികൾക്ക് 25 രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റ് എടുത്തതും ചേർത്ത് അപേക്ഷിക്കുന്ന സെൻററിലേക്ക് അവസാന തീയതിക്കകം കിട്ടുന്ന രീതിയിൽ അപേക്ഷിക്കണം.

അപേക്ഷയോടൊപ്പം  യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഫോട്ടോയും ടിസി യും;  പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ ഉള്ള വിദ്യാർഥികളും, ഏതെങ്കിലും തരത്തിലുള്ള മുൻഗണനക്ക് അർഹതയുള്ളവരും ആധാർ കാർഡിൻറെ കോപ്പിയും, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് / വരുമാന സർട്ടിഫിക്കറ്റ്/ ക്രീമിലെയർ സർട്ടിഫിക്കറ്റ് (ഇവയിൽ ആവശ്യമായവ), സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം പേരും വിലാസവും എഴുതിയ ഒരു പോസ്റ്റ് കാർഡ് എന്നിവ കൂടി വയ്ക്കണം.

കൂടുതൽ വിവരങ്ങൾക്ക‌് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ് - 0471 2310441.

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്കളും ഫോൺ നമ്പറുകളും:


തിരുവനന്തപുരം–- -0471 2728340
കൊല്ലം–- - 0474 2767635
കോട്ടയം–- - 0481 2312504
തൊടുപുഴ–- - 0486 2224601
ചേർത്തല–- - 0478 2817234
കളമശ്ശേരി–- - 0484 2555385
തൃശൂർ–- - 0487 2384253
പാലക്കാട്–- - 0487 2384253
പെരിന്തൽമണ്ണ–- - 0493 3224025
തിരൂർ–- - 0494 2430802
കോഴിക്കോട് –- - 0495 2372131
കണ്ണൂർ–- - 0497 2706904
കാസർകോട് –- - 0467 2236347


പ്രധാന വാർത്തകൾ
 Top