30 September Friday
സാങ്കേതിക സര്‍വകലാശാല

മാറ്റിവെച്ച ബിടെക് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ 13ന് തുടങ്ങും; എംടെക് പരീക്ഷ 15ന്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2016

തിരുവനന്തപുരം > സാങ്കേതിക സര്‍വകലാശാലയുടെ മാറ്റിവെച്ച ബിടെക് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ 13ന് തുടങ്ങും. മാറ്റിവെച്ച എംടെക് പരീക്ഷ 15ന് നടക്കും. രണ്ടിന് ആരംഭിക്കേണ്ടിയിരുന്ന ബിടെക് പരീക്ഷകള്‍ പരാതിയെ തുടര്‍ന്നും ഒമ്പതാം തീയതിയിലെ എംടെക് പരീക്ഷ അതേ ദിവസം പിഎസ്‌സി പരീക്ഷ ഉള്ളതിനാലുമാണ് മാറ്റിയത്. പുതുക്കിയ ടൈംടേബിള്‍ ktu.edu.in/home.htm എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 13 മുതല്‍ ജനുവരി നാല് വരെയാണ് ബിടെക് പരീക്ഷയുടെ പുതിക്കിയ തീയതികള്‍.

ബിടെക് ഒന്നും മൂന്നും സെമസ്റ്റര്‍ പരീക്ഷകള്‍ ഒരേസമയം ആരംഭിക്കുമ്പോള്‍ മൂന്നാം സെമസ്റ്ററിലുള്ള കുട്ടികളില്‍ ഒന്നാം സെമസ്റ്ററിലെ സപ്ളിമെന്ററി എഴുതേണ്ടവര്‍ക്ക് ഒരു ദിവസം രണ്ടു പരീക്ഷ എഴുതേണ്ട സാഹചര്യമുണ്ടായി. ഇതിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധമുയര്‍ന്നു. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലും കുട്ടികളുടെ വന്‍തോതിലുള്ള പരാതികളെത്തി. ലഭിച്ച പരാതികളെല്ലാം ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറി. ഡിസംബര്‍ ഒന്നിന് ചേര്‍ന്ന കെടിയു എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പരാതികള്‍ മുഴുവന്‍ എത്തിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയിലാണ് പരീക്ഷകള്‍ പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്.

ഒമ്പതാം തീയതിയിലെ എംടെക് പരീക്ഷകള്‍ മാറ്റാന്‍ തീരുമാനിച്ചത് എംടെക് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന പിഎസ്സി പരീക്ഷ അന്ന് നടക്കുന്നതിനാലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top