28 October Wednesday

ഡോ. എം നാസർ കലിക്കറ്റ് സർവ്വകലാശാല പ്രൊ വൈസ് ചാൻസിലർ

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020

തേഞ്ഞിപ്പലം > കലിക്കറ്റ് സർവ്വകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസിലറായി ഡോ. എം നാസറിനെ നിയമിച്ചു. സർവ്വകലാശാല സുവോളജി പഠന വിഭാഗം പ്രൊഫസറും റിസർച്ച് ഡയറക്‌ടറേറ്റ് ഡയറക്‌ടറുമാണ് നാസർ. സുവോളജി പ0ന വിഭാഗം തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1999ൽ സർവ്വകലാശാല പഠന വിഭാഗത്തിൽ അധ്യാപകനായി ജോലിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ സ്വദേശിയാണ്. പരേതനായ കെ വി കുഞ്ഞിമൂസയുടെയും സുഹറയുടെയും മകനാണ്.

തിങ്കളാഴ്‌ച രാവിലെ ആരംഭിച്ച സിൻഡിക്കേററ് യോഗത്തിൽ വൈസ് ചാൻസിലർ ഡോ. എം കെ ജയരാജ് ഡോ. നാസറിൻ്റെ പേര് നിർദ്ദേശിച്ചു. സിൻഡിക്കേറ്റ് അംഗീകാരവും  നൽകി. അസോസിയേഷൻ ഓഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ടീച്ചേഴ്‌സ് എക്‌സിക്യൂട്ടീവംഗം കൂടിയാണ് നാസർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top