25 August Sunday

കുസാറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2019


കളമശേരി
കുസാറ്റിലെ വിവിധ വകുപ്പുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എംഎ അപ്ലൈഡ് ഇക്കണോമിക്‌സില്‍ പട്ടികജാതി /വര്‍ഗം,  എന്‍ആര്‍ഐ (ക്യാറ്റ് 2019 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍) സീറ്റുകളിലേക്ക് 19ന് രാവിലെ 10.30ന്. ഫോണ്‍: 0484–-2576030.എംടെക്  (മറൈന്‍ എൻജിനിയറിങ്):  60 ശതമാനം മാര്‍ക്കോടെ ബിടെക്  മറൈന്‍ എൻജിനിയറിങ്/മെക്കാനിക്കല്‍ എൻജിനിയറിങ്/ നേവല്‍ ആര്‍ക്കിടെക്ചര്‍ ആൻഡ‌് ഷിപ‌് ബില്‍ഡിങ് യോഗ്യതയുള്ളവര്‍ക്ക് 19ന‌് രാവിലെ പത്തിന‌്. ഫോണ്‍: 0484–--2576606, 9961000760.

മറൈന്‍ ജിയോളജി ജിയോ ഫിസിക്‌സ് വകുപ്പില്‍ എംഎസ്‌സി മറൈന്‍ ജിയോളജിയില്‍ പട്ടികജാതി സംവരണ സീറ്റിലേക്ക് ക്യാറ്റ് 2019 റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് 19ന് രാവിലെ 9.30ന്. ഫോണ്‍: 0484–-2366478.എംഎസ്‌സി ഫിസിക്‌സില്‍ ജനറല്‍ വിഭാഗത്തിന് 18ന് രാവിലെ പത്തിന‌്. ഫോണ്‍: 0484–-2577290. എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സില്‍ പട്ടികജാതി/വർഗ സംവരണ ഒഴിവുകളിലേക്ക് 20ന് പകൽ 12ന‌്. ഫോണ്‍: 0484–-25775893.

എംടെക് ഒപ്‌ടോ ഇലക്ട്രോണിക്‌സ് ആൻഡ‌് ലേസര്‍ ടെക്‌നോളജിയില്‍ ജനറല്‍, പട്ടികജാതി സംവരണ സീറ്റിലേക്ക് 19ന് രാവിലെ പത്തിന്. ഫോണ്‍: 0484–-2862411,   ക്യാറ്റ് 2019 വഴി അപേക്ഷിക്കാത്തവരെയും പരിഗണിക്കും. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ എംസിഎ, എംഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ ജനറല്‍ ഉള്‍പ്പെടെ ഒഴിവുള്ള സീറ്റിലേക്ക് പ്രോവിഷണല്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് 18ന് രാവിലെ 10.30ന്. ഫോണ്‍: 0484–-2576253.

സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ത്രിവത്സര എല്‍എല്‍ബി, ഒരുവര്‍ഷ എല്‍എല്‍എം കോഴ്‌സുകളില്‍ ക്യാറ്റ് 2019 റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് 18ന് രാവിലെ ഒമ്പതിന്. ഫോണ്‍: 0484–-2576253.  സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എംഫില്‍ കൊമേഴ്‌സിന് പട്ടികജാതി /വര്‍ഗ സംവരണ സീറ്റിലേക്ക് എംകോം യോഗ്യതയുള്ളവര്‍ക്ക്  18ന് രാവിലെ പത്തിന‌്. (ഫോണ്‍:  0484–-2575096)

പട്ടികജാതി /വർഗ വിദ്യാര്‍ഥികളുടെ അഭാവത്തില്‍ മറ്റ് അർഹ വിഭാഗത്തിലുള്ളവരെ പരിഗണിക്കും. പത്താംതരം മുതലുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റും ഫീസും സഹിതം എത്തണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top