07 April Tuesday

കൊറോണ ഭീതി: സിബിഎസ്‌ഇ എഐസിടിഇ, പരീക്ഷകൾ മാറ്റിവയ്‌ക്കാൻ കേന്ദ്ര നിർദ്ദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020

ന്യൂഡൽഹി > കൊറോണ ഭീതിയുടെ പശ്‌ചാത്തലത്തിൽ രാജ്യത്ത്‌ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പരീക്ഷകളും മാർച്ച്‌ 31 വരെ മാറ്റിവയ്‌ക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം. സിബിഎസ്‌ഇ പത്ത്‌, പന്ത്രണ്ട്‌ ക്ലാസ്സുകളിലെ പരീക്ഷ 10 ദിവസത്തേക്ക്‌ മാറ്റാനും നിർദ്ദേശമുണ്ട്‌. മൂല്യനിർണയ പരിപാടികളും മാറ്റിയിട്ടുണ്ട്‌. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.

യുജിസി, എഐസിടിഇ, എൻഐഒഎസ്‌, ജെഇഇ എന്നിവയെല്ലാം നടത്തുന്ന പരീക്ഷകൾ മാറ്റിവച്ചു.


പ്രധാന വാർത്തകൾ
 Top