19 September Thursday

ക്ളാറ്റ് ഞായറാഴ്ച: കേരളത്തില്‍ 11 കേന്ദ്രങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Thursday May 10, 2018

കളമശ്ശേരി>  ദേശീയ നിയമ പ്രവേശന പരീക്ഷയായ കോമൺ ലോ അഡ്‌മിഷൻ ടെസ്റ്റ് ( ക്ളാറ്റ് ) ഞായറാഴ്ച രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഉച്ചതിരിഞ്ഞു മൂന്നു മുതൽ അഞ്ചു വരെയാണ് പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി , കോഴിക്കോട് എന്നിവിടങ്ങളിലായി പതിനൊന്നു പരീക്ഷാകേന്ദ്രങ്ങളിലാണ് ഇത് നടക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം രണ്ടായിരത്തിലധികം അപേക്ഷകർ ഇത്തവണയുണ്ട്. ഇതുവരെയുള്ളതിൽ വെച്ചേറ്റവും കൂടുതലാണിത്.

ഇത്തവണ ക്ളാറ്റ് നടത്തുന്നതിനുള്ള ചുമതല കളമശ്ശേരി യിലെ നാഷണൽ യുണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ( നുവാൽസ് ) നാണ്. ക്ളാറ്റ് പരീക്ഷാഫലം മെയ് 31 നു പ്രസിദ്ധീകരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 19 ദേശീയ നിയമ സർവ്വകലാശാലകളിലെ പഞ്ചവത്സര എൽ എൽ ബി/എൽ എൽ എം കോഴ്സ് പ്രവേശനത്തിനാണ് ഈ പരീക്ഷ

പ്രധാന വാർത്തകൾ
 Top