14 April Wednesday

സിവിൽ സർവീസസ്‌ പ്രിലിമിനറി അപേക്ഷ 
24 വരെ

വെബ് ഡെസ്‌ക്‌Updated: Monday Mar 8, 2021


തിരുവനന്തപുരം
സിവിൽ സർവീസസ്‌ പ്രിലിമിനറി പരീക്ഷയ്‌ക്ക്‌  ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 24 വൈകിട്ട്‌ 6 വരെ‌. പരീക്ഷ ജൂൺ 27 ന്‌ നടക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിൽ പരീക്ഷാ സെന്ററുകളുണ്ട്‌. കോയമ്പത്തുർ, പുതുച്ചേരി, ചെന്നെ തുടങ്ങിയവയും സെന്ററുകളാണ്‌.

ബിരുദമാണ്‌ യോഗ്യത. പ്രായപരിധി:  2021 ആഗസ്‌ത്‌‌ ഒന്നിന്‌ 21–-31 ‌. സംവരണ വിഭാഗങ്ങൾക്ക്‌‌ ഇളവുണ്ട്‌. ആറ്‌ തവണ പരീക്ഷ എഴുതാം. ഇന്ത്യൻ ഫോറസ്‌റ്റ്‌ സർവീസിനും ഇതിനൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌. വിശദവിവരങ്ങൾക്ക്‌: www.upsc.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top