തിരുവനന്തപുരം
സർവേ വകുപ്പ് നടത്തുന്ന ചെയിൻ സർവേ (ലോവർ) കോഴ്‌സിന് അപേക്ഷിക്കാം. മൂന്നു മാസം വീതം ദൈർഘ്യമുള്ള നാല് ബാച്ചായി തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ കേന്ദ്രങ്ങളിലാണ് കോഴ്‌സ്. അപേക്ഷകൾ 30നു മുമ്പ് തിരുവനന്തപുരം വഴുതക്കാട്ടെ സർവേ ഡയറക്ടർ ഓഫീസിൽ എത്തിക്കണം. അപേക്ഷാ ഫോമും വിശദാംശവും www.dslr.kerala.gov.in ൽ ലഭിക്കും.
എസ്എസ്എൽസിയോ തത്തുല്യമായ പരീക്ഷയോ പാസായ 35 വയസ്സ് പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. പിന്നോക്ക സമുദായക്കാർക്ക് 38 വയസ്സും പട്ടികജാതി–-പട്ടികവർഗക്കാർക്ക് 40 ഉം ആണ് ഉയർന്ന പ്രായപരിധി. പ്രായം 2020 സെപ്തംബർ ഒന്നുവച്ചാണ് കണക്കാക്കേണ്ടത്.
അപേക്ഷയോടൊപ്പം ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ എസ്എസ്എൽസി ബുക്കിന്റെ ശരി പകർപ്പ്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി–- പട്ടികവർഗക്കാർക്കുമാത്രം), ഗസറ്റഡ് ഉദ്യോഗസ്ഥനിൽനിന്ന് ആറു മാസത്തിനകം ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റ് (അസ്സൽ), ജില്ല തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെയോ പഞ്ചായത്ത് പ്രസിഡന്റിന്റെയോ സർട്ടിഫിക്കറ്റ് (അസ്സൽ) എന്നിവയുണ്ടാകണം. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് ‘സർവേ സ്‌കൂളിൽ ചേരുന്നതിനുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. വിലാസം: ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റെക്കൊഡ്‌സ്, വഴുതക്കാട്, തിരുവനന്തപുരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..