21 October Wednesday

കലിക്കറ്റ് സർവ. ബിരുദം തുടർപഠനത്തിന് അവസരം

വെബ് ഡെസ്‌ക്‌Updated: Sunday Feb 18, 2018


തേഞ്ഞിപ്പലം > കലിക്കറ്റ് സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ 2011 മുതൽ 2013 വരെ വർഷങ്ങളിൽ ബിരുദ പഠനത്തിന് (സിസിഎസ്എസ്) ചേർന്ന് ഒന്നുമുതൽ അഞ്ചുവരെ സെമസ്റ്റർ പരീക്ഷകൾ എഴുതിയശേഷം തുടർപഠനം നടത്താനാവാത്തവർക്ക് എസ്ഡിഇ വഴി ആറാം സെമസ്റ്ററിൽ (സിയുസിബിസിഎസ്എസ്) പഠനം തുടരാം. ഡെഫിഷ്യൻസി പേപ്പറുകൾ ഉണ്ടെങ്കിൽ അവ പുതിയ സ്‌കീമിൽ എഴുതണം. ഓൺലൈനായി 20 മുതൽ  24 വരെ പിഴകൂടാതെ അപേക്ഷിക്കാം.

ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, വിജ്ഞാപനത്തിൽ പറഞ്ഞ രേഖകൾ സഹിതം 28നകം ലഭിക്കണം. സ്‌പോട്ട് അഡ്മിഷന് 50 രൂപ ചലാൻ അടച്ച് നേരിട്ട് ഹാജരാകണം. വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 0494 2407357, 2400288.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top