17 July Wednesday

കലിക്കറ്റ‌് സർവകലാശാല യുജി ഒന്നാം സെമസ്റ്ററില്‍ പഠനം നിര്‍ത്തിയവര്‍ക്ക് തുടര്‍ പഠനം

വെബ് ഡെസ്‌ക്‌Updated: Thursday May 3, 2018


കലിക്കറ്റ‌് സർവകലാശാലാ വിദൂര വിദ്യാഭ്യാസം 2014, 2015 വര്‍ഷങ്ങളില്‍ ബിഎ/ബികോം/ബിഎസ‌് സി മാത്‌സ്/ബിബിഎ (സിയുസിബിസിഎസ്എസ്) പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ചശേഷം തുടര്‍ പഠനം നടത്താനാവാത്തവര്‍ക്കും 2016ല്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ചശേഷം തുടര്‍ പഠനം നടത്താനാവാത്തവര്‍ക്കും രണ്ടാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നൂറ് രൂപ പഴയോടെ ഏഴുവരെ നീട്ടി. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ പ്രിന്റൗട്ട്, ചലാന്‍, ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ്, എസ്ഡിഇഐഡി എന്നിവ സഹിതം വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ മെയ് ഒമ്പതിനകം ലഭിക്കണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top