സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ കോളേജുകളിലേക്ക് 2019‐-20 വർഷത്തെ ബിഎസ്‌സി നേഴ്സിംഗ്, ബി എസ് സി മെഡിക്കൽ ലബോറട്ടറി ടെക്നോളജി, പെർഫ്യൂഷൻ ടെക്നോളജി, ഫിസിയോതെറാപ്പി, ഒപ്റ്റോമെട്രി, ഓഡിയോ ആൻഡ് സ്പീച്ച് പത്തോളജി, മെഡിക്കൽ റേഡിയോളോജിക്കൽ ടെക്നോളജി, കാർഡിയോ വാസ്കലാർ ടെക്നോളജി, എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ ബി എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി ജൂലൈ 17 വരെ അപേക്ഷിക്കാം. അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കേണ്ടതാണ്.
അപേക്ഷകർ ഔദ്യോഗിക വെബ് സൈറ്റ് www.lbscentre.kerala.gov.in സന്ദർശിക്കണം. വെബ് സൈറ്റിലെ Various Allotments എന്ന സൂചകത്തിൽ ക്ലിക്ക് ചെയ്ത് കയറുന്ന പേജിലെ Centralised Allotments ന് താഴെയുള്ള "Admission to Professional Degree Course 2019 in Nursing and Paramedical Streams", ngm MOJA C01698 8188 ചെയ്യണം.
അപേക്ഷ സമർപ്പിക്കുന്നതിന് വിവിധ ഘട്ടങ്ങളുണ്ട്. അപേക്ഷകർ എല്ലാ ഘട്ടങ്ങളും നിർബന്ധമായും സമയബന്ധിതമായും പൂർത്തിയാക്കേണ്ടതാണ്. രജിസ്ട്രേഷൻ & ആപ്ലിക്കേഷൻ ഫീസ് അടയ്ക്കുന്നതിന് മുന്നോടിയായി New Candidate എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. അപ്പോൾ കിട്ടുന്ന ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് ഫീസ് അടയ്ക്കാം. ഫീസ് ഓൺലൈനായോ ചെല്ലാൻ വഴിയോ അടയ്ക്കാം. ലോഗിൻ ചെയ്യാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും രജിസ്ട്രേഷൻ ഐഡിയും അപേക്ഷാർത്ഥികൾ അതീവ രഹസ്യമായി സൂക്ഷിച്ചു വയ്‌ക്കണം.
അപേക്ഷ ഫോമിന്റെ പ്രിന്റൗട്ട് (Hardcopy) എൽ ബി എസ് സെന്ററിലേക്ക് അയക്കേണ്ടതില്ല. ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്ന വിധം റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിക്കുന്ന അപേക്ഷകർക്ക് മാത്രമേ കോഴ്സ്/കോളേജ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. ഓപ്ഷൻ രജിസ്റ്റർ ചെയ്യേണ്ട സമയപരിധി വെബ്സൈറ്റിലും പത്രമാധ്യമങ്ങളിലൂടെയും പ്രസിദ്ധപ്പെടുത്തും. കോളേജുകൾ, കോഴ്സുകൾ എന്നിവയെ പറ്റിയുള്ള വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാക്കും. -
സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ്സിലെ നിബന്ധനകൾക്ക് വിധേയമായി എൽ ബി എസ് സെന്റർ ഫോർ സയൻസ് & ടെക്നോളജി ഡയറക്ടർ അലോട്ട്മെന്റ് നടത്തും. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് പ്രോസ്‌പെക്ടസ്സിലെ വിവിധ വ്യവസ്ഥകൾ അപേക്ഷാർത്ഥികൾ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ലൈൻ നമ്പർ: 04712560361, 2560362,2560363,2560364,2560365.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..