01 April Saturday

നേഴ‌്സിങ‌്, പാരാമെഡിക്കൽ ഡിഗ്രി രണ്ടാം അലോട്ട‌്മെന്റ‌് പ്രസിദ്ധീകരിച്ചു; ഓപ‌്ഷൻ പുനഃക്രമീകരണം 17ന‌് വൈകിട്ട‌് 5വരെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 15, 2018

തിരുവനന്തപുരം>സംസ്ഥാനത്തെ സർക്കാർ സ്വാശ്രയ കോളേജുകളിൽ 2018 ലെ ബിഎസ‌്സി നേഴ‌്സിങ‌്, മറ്റ‌് പാരാമെഡിക്കൽ ഡിഗ്രി കോഴ‌്സുകൾക്ക‌് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട‌്മെന്റ‌് www.lbscentre.kerala.gov.in എന്ന വെബ‌്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

അലോട്ട‌്മെന്റ‌് ലഭിച്ചവർ വെബ‌്സൈറ്റിൽനിന്ന‌്  പ്രിന്റ‌് എടുത്ത അലോട്ട‌്മെന്റ‌് മെമ്മൊ സഹിതം ഫെഡറൽ ബാങ്കിന്റെ ശാഖകളിൽ നിർദിഷ്ട ഫീസ‌് ഒടുക്കണം. ഓൺലൈനായും ഫീസ‌് ഒടുക്കാം.

ഫീസ‌് ഒടുക്കാത്തവരെ മൂന്നാംഘട്ട അലോട്ട‌്മെന്റിൽ പരിഗണിക്കില്ല. അപേക്ഷകർക്ക‌് മൂന്നാംഘട്ട അലോട്ട‌്മെന്റിലേക്കുള്ള ഓപ‌്ഷൻ പുനഃക്രമീകരണം 17 വൈകിട്ട‌് 5വരെ ചെയ്യാം.
വെബ‌്സൈറ്റ‌്  www.lbscentre.kerala.gov.inഫോൺ: 0471‐-2560361, 2560362, 2560363, 2560364, 2560365.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top