തിരുവനന്തപുരം > 2017-18 അധ്യയനവര്‍ഷത്തിലെ ബിഎസ്സി നേഴ്സിങ്/ബിഎസ്സി (എംഎല്‍ടി), ബിഎസ്സി പെര്‍ഫ്യൂഷന്‍ ടെക്നോളജി, ബിഎസ്സി. ഒപ്ടോമെട്രി, ബിപിടി., ബിസിവിടി, ബിഎഎസ്എല്‍പി, ബിഎസ്സി എംആര്‍ടി, ബിഎസ്സി മെഡിക്കല്‍ മൈക്രോബയോളജി, ബിഎസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി എന്നീ കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി 19 വരെ നീട്ടി.
അപേക്ഷകര്‍ക്ക് www. cee. kerala.gov.in വെബ്സൈറ്റ് വഴി 19ന് വൈകിട്ട് അഞ്ചുവരെ അപേക്ഷ നല്‍കാം. അപേക്ഷ സമര്‍പ്പിച്ചശേഷം അതിന്റെ പ്രിന്റൌട്ടും അനുബന്ധരേഖകളും 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമീഷണറുടെ ഓഫീസില്‍ എത്തിക്കണം. സര്‍വീസ് വിഭാഗക്കാര്‍ അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധരേഖകളും പ്രവേശനപരീക്ഷാ കമീഷണര്‍ക്ക് അയച്ച ശേഷം അതിന്റെ ഒരു പകര്‍പ്പ് ഓഫീസ് മേലധികാരിവഴി ബന്ധപ്പെട്ട വകുപ്പ് മേധാവിക്ക് നിശ്ചിതസമയത്തിനകം സമര്‍പ്പിക്കണം.
എന്‍ജിനിയറിങ്/ആര്‍ക്കിടെക്ചര്‍/ഫാര്‍മസി/മെഡിക്കല്‍/അനുബന്ധ കോഴ്സുകള്‍ എന്നിവയില്‍ ഏതെങ്കിലും കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷിക്കുകയും നേറ്റിവിറ്റി തെളിയിക്കുന്നതിനോ സാമുദായിക/പ്രത്യേക/ശാരീരിക അവശതവിഭാഗ‹ സംവരണത്തിനോ മറ്റാനുകൂല്യങ്ങള്ക്കായോ അനുബന്ധരേഖകള്‍ പ്രവേശനപരീക്ഷാ കമീഷണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ള അപേക്ഷകര്‍ നേഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അവരുടെ വെബ്പേജില്‍ KEAM 2017 അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ ദൃശ്യമാകും.
അപേക്ഷയുടെ പ്രിന്റൌട്ടിനോടൊപ്പം നേറ്റിവിറ്റി തെളിയിക്കുന്നതിനോ സംവരണത്തിനും മറ്റ് ആനുകൂല്യങ്ങള്ക്കുമായോ അനുബന്ധരേഖകള്‍ വീണ്ടും അയക്കേണ്ടതില്ല. ഇത്തരം അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റൌട്ടിനോടൊപ്പം യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നിര്‍ബന്ധമായും പ്രവേശനപരീക്ഷാ കമീഷണര്‍ക്ക് സമര്‍പ്പിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..