06 July Wednesday
ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ

ബിറ്റ്സാറ്റ് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Jan 9, 2017

രാജസ്ഥാനിലെ പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയന്‍സില്‍ (ബിറ്റ്സ്) എന്‍ജിനിയറിങ്ങ്, ഫാര്‍സി  ബിരുദ, എംഎസ്സി ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകള്‍ക്കുള്ള പ്രവേശന പരീക്ഷയായ  ബിറ്റ്സാറ്റ് 2017ന് ഓണ്‍ലൈന്‍ രജിസ്ട്രേഷന് തുടക്കമായി. http://bitsadmission.com     വെബ്സൈറ്റു മുഖേന ഓണ്‍ലൈനായി മാര്‍ച്ച് ആറുവരെ അപേക്ഷിക്കാം.

ബിഇ (ഹോണേഴ്സ്): കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മാനുഫാക്ചറിങ്, ബയോടെക്നോളജി. എംഎസ്സി ഹോണേഴ്സ്: ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, എക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്.ബിഫാം ഹോണേഴ്സ്, എംഎസ്സി ജനറല്‍ സ്റ്റഡീസ്  എന്നിവയാണ് കോഴ്സുകള്‍. 

ബിറ്റ്സിന്റെ പിലാനിയിലും ഗോവയിലും ഹൈദരാബാദിലുമുള്ള കാമ്പസുകളിലുമാണ് കോഴ്സുകള്‍. ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകള്‍ക്ക് ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും പഠിച്ച് പ്ളസ്ടുവില്‍ മികച്ച വിജയംനേടുന്നവരും ഇംഗ്ളീഷ് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നവരുമാകണം അപേക്ഷകര്‍. ബിഫാമിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി പഠിച്ച്  പ്ളസ്ടു പാസായിരിക്കണം.  ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നിവക്ക് മൊത്തം 75 ശതമാനം മാര്‍ക്കും ഓരോ വിഷയത്തിനും 60 ശതമാനം മാര്‍ക്കും ഇംഗ്ളീഷില്‍ മികച്ച വിജയവും വേണം. 2016ല്‍ പാസായവര്‍ക്കും 2017ല്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top