24 February Monday

ബിറ്റ്‌സാറ്റിന്‌ മാര്‍ച്ച് 31 വരെ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Feb 6, 2020


തിരുവനന്തപുരം
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് (ബിഐടിഎസ്- ബിറ്റ്‌സ്) പിലാനി, ഹൈദരാബാദ്, ഗോവ ക്യാമ്പസുകളിൽ നടത്തുന്ന വിവിധ പ്രോഗ്രാമുകളി
ലേക്ക്‌ മാർച്ച്‌ 31 വരെ അപേക്ഷിക്കാം.

ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലെ എൻജിനിയറിങ് (ബി ഇ), സയൻസ്(എംഎസ്‌സി), ഫാർമസി (ബിഫാം) പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷയ്‌ക്കാണ്‌ (ബിറ്റ്‌സാറ്റ്) അപേക്ഷ ക്ഷണിച്ചത്‌.

എൻജിനിയറിങ്: കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മാനുഫാക്ചറിങ്, ബയോടെക്‌നോളജി എന്നീ ബ്രാഞ്ചുകളുണ്ട്.സയൻസ് വിഭാഗത്തിൽ ബയോളജിക്കൽ സയൻസസ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജനറൽ സ്റ്റഡീസ് എന്നീ എംഎസ്‌സി കോഴ്‌സുകൾ ലഭ്യമാണ്. ബാച്ചിലർ ഓഫ് ഫാർമസി കോഴ്‌സും ഉണ്ട്.

ക്യാമ്പസ് തിരിച്ചുള്ള കോഴ്‌സ് വിവരങ്ങൾ, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത എന്നിവ ബിറ്റ്‌സാറ്റ് വെബ്‌സൈറ്റിലെ ബ്രോ ഷറിൽ ലഭിക്കും. മെയ്‌ 16-നും 25-നും ഇടയ്ക്ക് ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ തിരുവനന്തപുരത്ത് ഉൾപ്പെടെ നടത്തും. അപേക്ഷാഫീസ് ആൺകുട്ടികൾക്ക് 3300 രൂപ. പെൺകുട്ടികൾക്ക് 2800 രൂപ. അപേക്ഷയിലെ പിശകുകൾ തിരുത്താൻ ഏപ്രിൽ ഒന്നുമുതൽ ആറുവരെ അവസരമുണ്ട്‌. പരീക്ഷാ സെന്ററുകൾ ഏപ്രിൽ 9-ന്‌ പ്രസിദ്ധീകരിക്കും. ഏപ്രിൽ 18-നകം പരീക്ഷാ തീയതിയും വരും. വിശദാംശങ്ങൾക്കും വിജ്‌ഞാപനം ഉൾക്കൊള്ളുന്ന ബ്രോഷറിർ വായിക്കാനും www.bitsadmission.com സന്ദർശിക്കുക.


പ്രധാന വാർത്തകൾ
 Top