19 January Tuesday

ബിഎഫ്എ പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 9, 2017

തിരുവനന്തപുരം > ഫൈന്‍ ആര്‍ട്സ് കോളേജുകളില്‍ നാലു വര്‍ഷ ബിഎഫ്എ ഡിഗ്രി കോഴ്സിന് 2017-18ലേക്കുള്ള പ്രവേശനപരീക്ഷയില്‍ വിജയിച്ചവരുടെ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്മെന്റില്‍ ഉള്‍പ്പെട്ടവരുടെ ലിസ്റ്റും www.dtekerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്കുള്ള മെമ്മോ അയച്ചിട്ടുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ 13നും 14നും 15നും അതത് കോളേജില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരായി പ്രവേശനം നേടണം.

അഡ്മിഷന്‍ മെമ്മോ ലഭിക്കാത്ത ആദ്യ അലോട്ട്മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ അതത് കോളേജില്‍ എത്തി സ്ഥാപനമേധാവി മുഖേന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുമായി ബന്ധപ്പെടണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top