31 January Tuesday

ബിഎഫ്എ പ്രവേശനം: അപേക്ഷ 14 മുതല്‍ വിതരണം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Wednesday May 9, 2018


സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജുകളിലെ ഒന്നാംവര്‍ഷ ബിഎഫ്എ പ്രവേശനത്തിനുള്ള അപേക്ഷകള്‍ 14 മുതല്‍ 29 വരെ കോളേജുകളില്‍ വിതരണം ചെയ്യും. 

അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും 150 രൂപയ്ക്ക് നേരിട്ടോ പ്രിന്‍സിപ്പല്‍മാര്‍ക്ക് മാറാവുന്ന 185 രൂപാ ഡിമാൻഡ‌് ഡ്രാഫ്റ്റ് മുഖേന തപാല്‍ മാര്‍ഗമോ ലഭിക്കും.  പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് യഥാക്രമം 75 രൂപയും 110 രൂപയുമാണ്. മണി ഓര്‍ഡര്‍/ചെക്ക്/പോസ്റ്റല്‍ ഓര്‍ഡര്‍ എന്നിവ സ്വീകരിക്കില്ല. 

അപേക്ഷകര്‍ ഹയര്‍സെക്കൻഡറിയോ തത്തുല്യ പരീക്ഷയോ പാസായവരും ജൂണ്‍ ഒന്നിന് 17 വയസ്സ‌് പൂര്‍ത്തിയായവരും  27 വയസ്സ‌് തികയാത്തവരുമായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ 29ന് വൈകിട്ട‌് അഞ്ചിനുമുമ്പ് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, പത്മവിലാസം റോഡ്, ഫോര്‍ട്ട് (പിഒ) തിരുവനന്തപുരം 695023 എന്ന വിലാസത്തില്‍ ലഭിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top