21 October Wednesday

ബിഡിഎസ‌് സീറ്റുകളിൽ ഇന്ന‌് സ‌്പോട്ട‌് അഡ‌്മിഷൻ

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018


തിരുവനന്തപുരം  
കുട്ടികൾ തിരികെ പ്രവേശനം നേടാത്ത ഡെന്റൽ സീറ്റുകളിൽ സ‌്പോട്ട‌് അഡ‌്മിഷൻ വെള്ളിയാഴ‌്ച. സെപ‌്തംബർ നാല‌്, അഞ്ച‌് തീയതികളിൽ നടത്തിയ മോപ‌് അപ‌് കൗൺസലിങ്ങിൽ സ്വാശ്രയ മെഡി. കോളേജുകളിലെ എംബിബിഎസ‌് സീറ്റുകളിൽ പ്രവേശനം ലഭിക്കുകയും എട്ട‌്, ഒമ്പത‌് തീയതികളിലെ പുനഃക്രമീകരിച്ച കൗൺസലിങ്ങിൽ പ്രവേശനം നേടാൻ കഴിയാതെപോകുകയുംചെയ‌്ത 102 വിദ്യാർഥികൾക്ക‌് അവർ അഡ‌്മിഷൻ നേടിയ ബിഡിഎസ‌് സീറ്റുകളിൽ തിരികെ പ്രവേശിക്കാൻ വ്യാഴാഴ‌്ചവരെ സമയം അനുവദിച്ചിരുന്നു. എന്നാൽ, വ്യാഴാഴ‌്ചയും തിരികെ പ്രവേശിക്കാത്ത കുട്ടികളുടെ സീറ്റ‌് ഒഴിവുള്ള സീറ്റുകളായാണ‌് കണക്കാക്കുക. 15നകം രാജ്യത്ത‌് ഡെന്റൽ സീറ്റുകളിൽ പ്രവേശനം പൂർത്തിയാക്കണമെന്ന‌് നിർദേശമുള്ളതിനാൽ വെള്ളിയാഴ‌്ച പകൽ 11ന‌് ഈ സീറ്റുകളിലെല്ലാം സ‌്പോട്ട‌് അഡ‌്മിഷൻ നടത്തും.  ഈ സീറ്റുകളിലേക്ക‌് ഓപ‌്ഷൻ രജിസ‌്ട്രേഷൻ ഇല്ല.

വെള്ളിയാഴ‌്ച പകൽ 11ന‌് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പഴയ ഓഡിറ്റോറിയത്തിലാണ‌് സ‌്പോട്ട‌് അലോട്ട‌്മെന്റ‌്. വിദ്യാർഥികൾ നേരത്തെ നൽകിയ ഓപ‌്ഷനുകൾ പരിഗണിക്കില്ല. നേരത്തെ ഓപ‌്ഷനുകൾ സമർപ്പിക്കാത്തവർക്കും പങ്കെടുക്കാം. ഹെൽപ്‌ ലൈൻ: 0471 2332123, 2339101, 02, 03, 04.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top