20 July Saturday

എൻജിനീയറിങ‌് എൻട്രൻസ‌് പരീക്ഷ ഓൺലൈൻ ആക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

തിരുവനന്തപുരം > അടുത്ത വർഷം മുതൽ എഞ്ചിനയീറിംഗ് എൻട്രൻസ്  ഓൺലൈനായി നടത്തുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെടി ജലീൽ നിയമസഭയിൽ പറഞ്ഞു. ത്രിവത്സര, പഞ്ചവത്സര എൽഎൽ ബി പ്രവേശനപരീക്ഷകൾ ഓൺലൈനായി നടത്തിയിരുന്നു. എല്ലാ പരീക്ഷകളും ഓൺലൈനിലേക്ക് മറിക്കൊണ്ടിരിക്കുമ്പോൾ നമുക്ക് ഒഴിഞ്ഞുനിൽക്കാനാകില്ലെന്നും ടി വി രാജേഷ‌്, ജോൺ ഫെർണാണ്ടസ‌് എന്നിവരെ മന്ത്രി അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top