21 April Sunday

ബിഫാം, എംഫാം കോഴ്‌സുകളില്‍ പരിയാരത്ത് സ്‌പോട്ട് അഡ്‌മിഷന്‍ 15 ന്

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

കണ്ണൂര്‍ > ബിഫാം, എംഫാം കോഴ്‌സുകളില്‍ പരിയാരം മെഡിക്കല്‍ കോളേജിന് കീഴിലുള്ള ഫാര്‍മസി കോളേജില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ഈ മാസം 15 ന് പരിയാരം മെഡിക്കല്‍ കോളേജിലെ ചെയര്‍മാന്റെ ചേമ്പറിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സ്‌പോട്ട് അഡ്‌മിഷന്‍ മുഖേനയാണ് പ്രവേശനം.

സയന്‍സ് വിഷയങ്ങളില്‍ കുറഞ്ഞത് 50 മാര്‍ക്കോടെയുള്ള പ്ലസ്‌ടു/ തത്തുല്യ പരീക്ഷാ വിജയമാണ് ബി ഫാം കോഴ്‌‌സിലേക്കുള്ള യോഗ്യത. കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബിഫാം കഴിഞ്ഞിരിക്കണമെന്നതാണ് എം ഫാം കോഴ്‌സിലേക്കുള്ള യോഗ്യത. എം ഫാം കോഴ്സില്‍ ഫാര്‍മസ്യൂട്ടിക്‌സ്, ഫാര്‍മക്കോളജി, ഫാര്‍മക്കോഗ്‌‌നസി വിഷയങ്ങളിലാണ് ഒഴിവുള്ളത്.  വിശദാംശങ്ങള്‍ സ്ഥാപനത്തിന്റെ വെബ്‌സൈ‌റ്റില്‍ ലഭ്യമാണ്.
 


പ്രധാന വാർത്തകൾ
 Top