10 December Tuesday

യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

ന്യൂഡൽഹി > ഡിസംബറിലെ യുജിസി നെറ്റ് പരീക്ഷയ്ക്ക് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഡിസംബർ 10 വരെ യുജിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ (nta.ac.in.) അപേക്ഷകൾ സമർപ്പിക്കാം. 2025 ജനുവരി ഒന്ന് മുതൽ 19 വരെയാണ് പരീക്ഷ നടത്തുന്നതെന്ന് യുജിസി അറിയിച്ചു.

നിശ്ചിത വിഷയങ്ങളിൽ നെറ്റ്, ജെആർഎഫ് (ജൂനിയർ റിസർച്ച് ഫെലോഷിപ്പ്) എന്നിവ ലഭിക്കാനുള്ള യോഗ്യതാ പരീക്ഷയാണ് യുജിസി നെറ്റ്. ഇനി മുതൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അർഹത നിർണയിക്കുന്ന പരീക്ഷ കൂടിയാണിത്. പരീക്ഷാ ഷെഡ്യൂളും, പരീക്ഷാ കേന്ദ്ര വിശദാംശങ്ങളും ഉൾപ്പെടുന്ന അഡ്മിറ്റ് കാർഡ് പരീക്ഷാ തീയതിയോട് അടുത്ത് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top