13 December Friday

ത്രിവത്സര എല്‍എല്‍ബി ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 9, 2016

തിരുവനന്തപുരം > കേരളത്തിലെ സര്‍ക്കാര്‍ ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2016–17 വര്‍ഷത്തെ ത്രിവത്സര എല്‍എല്‍ബി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഏഴിന് വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ് നടത്തിയിട്ടുള്ളത്.

അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും 10നും 14നും ബന്ധപ്പെട്ട കോളേജ് പ്രിന്‍സിപ്പല്‍മാര്‍ മുമ്പാകെ നേരിട്ട് ഹാജരായി അഡ്മിഷന്‍ നേടേണ്ടതാണ്. കോളേജ് പ്രിന്‍സിപ്പല്‍മാര്‍ 14ന് വൈകിട്ട് 5.30ന് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അംഗീകരിച്ച് പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് ഓണ്‍ലൈന്‍ അഡ്മിഷന്‍ മാനേജ്മെന്റ് സിസ്റ്റം മുഖേന സമര്‍പ്പിക്കണം.

നിര്‍ദ്ദിഷ്ട തീയതികളില്‍ അഡ്മിഷന്‍ നേടാത്ത വിദ്യാര്‍ഥികളുടെ നിലവിലുള്ള അലോട്ട്മെന്റും ഹയര്‍ ഓപ്ഷനുകളും നഷ്ടപ്പെടുന്നതാണ് അവരെ തുടര്‍ന്നു നടത്തുന്ന അലോട്ട്മെന്റുകളില്‍ പരിഗണിക്കുന്നതുമല്ല. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471–2339101, 2339102, 2339103, 2339104 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top