26 March Sunday

കുതിക്കട്ടെ, ഈ കൗമാര കേരളം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019


സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ 63–-ാം പതിപ്പിന്‌ കണ്ണൂരിൽ വിജയകരമായ പരിസമാപ്‌തി. -മാങ്ങാട്ടുപറമ്പ്‌ സർവകലാശാലാ സിന്തറ്റിക്‌ ട്രാക്ക്‌ സ്‌റ്റേഡിയത്തിൽ മത്സരങ്ങൾ സമാപിച്ചപ്പോൾ ശുഭപ്രതീക്ഷകളാണ്‌. നാല്‌ ദിവസവും മികച്ച സംഘാടനത്തിൽ മികവുറ്റ പ്രകടനമാണ്‌ അത്‌ലറ്റുകൾ കാഴ്‌ചവച്ചത്‌. പരാതികൾക്ക്‌ ഇടംനൽകാതെയായിരുന്നു മത്സരത്തിന്റെ നടത്തിപ്പ്‌. കായികതാരങ്ങളുടെയും ഒഫീഷ്യലുകളുടെയും വളന്റിയർമാരുടെയും സുരക്ഷ പ്രധാനമായി കണ്ടതും നല്ല മാറ്റംതന്നെ. 

ആറു പതിറ്റാണ്ട്‌ പിന്നിട്ട ഈ കായികോത്സവം ‘കേരളത്തിന്റെ ഒളിമ്പിക്‌സ്‌’ എന്നാണ്‌ അറിയപ്പെടുന്നത്‌. ഈ മീറ്റാണ്‌ പലർക്കും വഴികാട്ടിയായത്‌. വലിയ വിജയങ്ങൾ വെട്ടിപ്പിടിച്ച പി ടി ഉഷയും അഞ്‌ജുബോബി ജോർജുമൊക്കെ സ്‌കൂൾ കായികമേളയുടെ കണ്ടെത്തലുകളാണ്‌. രാജ്യത്തിന്റെ അഭിമാനമായി മാറിയ ഒട്ടേറെ അത്‌ലറ്റുകളുടെ നേഴ്‌സറിയാണ്‌ സ്‌കൂൾ മീറ്റുകൾ. ഇവിടെ നേടിയ വിജയങ്ങൾ എത്രയോ പേർക്ക്‌ ജീവിതത്തിൽ വിശപ്പ്‌ മാറ്റാനുള്ള അത്താണിയായി. ഈ ആഹ്ലാദനിമിഷങ്ങളിലും സ്‌കൂൾ മീറ്റുകളിൽ മിന്നിമറഞ്ഞ്‌ അപ്രത്യക്ഷരായവരെ ഓർക്കാതിരിക്കുന്നില്ല.

പാലക്കാട്‌ ജില്ല ഓവറോൾ കിരീടം തിരിച്ചുപിടിച്ചതാണ്‌ ഇത്തവണത്തെ സവിശേഷത. 18 സ്വർണവും 26 വെള്ളിയും 16 വെങ്കലവുമടക്കം 201.33 പോയിന്റോടെയാണ്‌ പാലക്കാട്‌ ഓവറോൾ കിരീടം നേടിയത്‌. 13 തവണ കിരീടം നേടിയ ചരിത്രമുള്ള എറണാകുളത്തെ സംഘശക്തിയുടെ പിൻബലത്തിലാണ്‌ പാലക്കാട്‌ പിന്തള്ളിയത്‌. 14 സ്‌കൂളുകൾ പാലക്കാടിനായി മെഡൽ നേടിയെന്നത്‌ ശ്രദ്ധേയമാണ്‌. മെഡൽ പട്ടികയിലേക്ക്‌ കൂടുതൽ സ്‌കൂളുകൾ വന്നതാണ്‌ ഈ മീറ്റിന്റെ പ്രാധാന്യം. കഴിഞ്ഞ തവണത്തെ ചാമ്പ്യൻ സ്‌കൂളായ സെന്റ്‌ ജോർജ്‌ ഇല്ലാതിരുന്നിട്ടും എറണാകുളം പൊരുതി നിന്നു. 21 സ്വർണവും 14 വെള്ളിയും 11 വെങ്കലവുമടക്കം 157.33 പോയിന്റ്‌.
കോ-തമം-ഗലം- മാർബേസിൽ -ചാ-മ്പ്യൻ -സ്--കൂ-ളായി. പാലക്കാട്ടെ കല്ലടി സ്‌കൂളാണ്‌ രണ്ടാം സ്ഥാനത്ത്‌. ഇരു സ്‌കൂളും തമ്മിലുള്ള വ്യത്യാസം നാല്‌ പോയിന്റുമാത്രം. 16 പു-തി-യ മീ-റ്റ്- റെക്കോ-ഡു-കളു-ണ്ടാ-യി.- ഇവരിൽ നാളേക്ക്‌ കരുതിവയ്‌ക്കാവുന്ന ഒരുപിടി അത്‌ലറ്റുകളുണ്ട്‌. അതിൽ ആൻസി സോജന്റെ പേര്‌ പ്രത്യേകം പരാമർശിക്കാതെ വയ്യ. സീനിയർ പെൺകുട്ടികളിൽ മൂന്ന്‌ സ്വർണമാണ്‌ നാട്ടിക ഫിഷറീസ്‌ സ്‌കൂളിലെ പ്ലസ്‌ടുക്കാരി നേടിയത്‌. മൂന്നിനും റെക്കോഡിന്റെ തിളക്കമുണ്ട്‌. ഈ അത്‌ലറ്റിനെ ഒരുക്കിയ പരിശീലകൻ വി വി സനോജിനും (കണ്ണൻ) നിഴൽപോലെ ഒപ്പമുള്ള അച്ഛൻ ഇ ടി സോജനും ഈ നേട്ടം സമർപ്പിച്ചേ തീരൂ. എസ്‌ അക്ഷയ്‌, ശാരിക സുനിൽകുമാർ, പ്രതിഭ വർഗീസ്‌, എ രോഹിത്‌, കെസിയ മറിയം ബെന്നി, ആർ കെ സൂര്യജിത്, എം കെ വിഷ്‌ണു, ആകാശ്‌ എം വർഗീസ്‌, പ്രിസ്‌കില്ല ഡാനിയേൽ എന്നിവരിൽ കായിക കേരളം കൂടുതൽ പ്രതീക്ഷിക്കുന്നു.

പാലക്കാട്‌ ഒളിമ്പിക്‌ അക്കാദമിയും കോതമംഗലം എംഎ കോളേജ്‌ അക്കാദമിയും മലബാർ സ്‌പോർട്‌സ്‌ അക്കാദമിയും നേട്ടങ്ങളുണ്ടാക്കി. പരിമിതമായ സൗകര്യങ്ങളിൽ പരിതപിക്കാതെ മികവുകാട്ടാൻ മുന്നിട്ടിറങ്ങിയ സർക്കാർ സ്‌കൂളുകൾ അഭിനന്ദനം അർഹിക്കുന്നു

കുത്തകകൾ പൊളിച്ച്‌ പുതിയ പേരുകളും സ്‌കൂളുകളും ഉയർന്നുവരുന്നത്‌ നല്ല കാര്യമാണ്‌. -കൂട്ടായ്‌മയിൽ അത്ഭുതം വിരിയുമെന്ന്‌ പല സ്‌കൂളും കാണിച്ചുതന്നു. കോഴിക്കോട്‌ പുല്ലൂരാമ്പാറ സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂൾ, പാലക്കാട്‌ ബിഇഎംഎച്ച്‌എസ്‌എസ്‌, ഇരിങ്ങാലക്കുട എൻഎച്ച്‌എസ്‌എസ്‌, മണീട്‌ ഗവ. സ്‌കൂൾ, നാട്ടിക ഫിഷറീസ്‌ സ്‌കൂൾ എന്നിവ ഈ മീറ്റിൽ മുഴങ്ങിക്കേട്ട പേരുകളാണ്‌. ഉഷാ സ്‌കൂളും മേഴ്‌സി കുട്ടൻ അക്കാദമിക്കും പിന്നാലെ നാടിന്റെ കൂട്ടായ്‌മയിൽ പുതിയ അക്കാദമികൾ വളർന്നുവരുന്നു. പാലക്കാട്‌ ഒളിമ്പിക്‌ അക്കാദമിയും കോതമംഗലം എംഎ കോളേജ്‌ അക്കാദമിയും മലബാർ സ്‌പോർട്‌സ്‌ അക്കാദമിയും നേട്ടങ്ങളുണ്ടാക്കി. പരിമിതമായ സൗകര്യങ്ങളിൽ പരിതപിക്കാതെ മികവുകാട്ടാൻ മുന്നിട്ടിറങ്ങിയ സർക്കാർ സ്‌കൂളുകൾ അഭിനന്ദനം അർഹിക്കുന്നു. 

ഈ വിജയം ഇവിടെ അവസാനിക്കരുത്‌. സ്--കൂൾ- മീ-റ്റിൽ- മി-കവു-കാ-ട്ടു-ന്ന അത്‌ലറ്റുകൾ കൊഴിഞ്ഞുപോകരുത്‌. വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ സർക്കാർ കൂടെയുണ്ടാകുമെന്ന്‌ കായിക മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനപ്രസംഗത്തിൽ  പ്രഖ്യാപിച്ചതാണ്‌. ഒളിമ്പിക്‌സ്‌ ലക്ഷ്യമിട്ട്‌ വലിയ പദ്ധതികളാണ്‌ സർക്കാർ  ആവിഷ്‌കരിക്കുന്നത്‌. 2024,  2028 ഒളിമ്പിക്‌സുകളിലേക്ക്‌ കുട്ടികളെ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ ഈ മീറ്റിൽ തുടക്കമിട്ടു. സർക്കാർ നിയോഗിച്ച നിരീക്ഷകൻ മികച്ച ആറ്‌ അത്‌ലറ്റുകളെ കണ്ടെത്തി.

ഈ വിജയനിമിഷത്തിലും ചില അനാരോഗ്യകരമായ പ്രവണതകൾ തുടരുന്നത്‌ ചൂണ്ടിക്കാട്ടാതെ വയ്യ. കിരീടം പിടിക്കാൻ ഇതരസംസ്ഥാനത്തെ കുട്ടികളെ കൊണ്ടുവന്ന്‌ ട്രാക്കിലിറക്കുന്ന രീതി ചില സ്‌കൂളുകൾ പിന്തുടരുന്നു

വിദ്യാഭ്യാസ വകുപ്പ്‌ നൽകുന്ന സമ്മാനത്തുക കൂടാതെ കായിക വകുപ്പും പണക്കിഴി പ്രഖ്യാപിച്ചു. ചാമ്പ്യൻ സ്‌കൂളിന്‌ മൂന്നു ലക്ഷം നൽകും. രണ്ടും മൂന്നും സ്ഥാനക്കാർക്ക്‌ യഥാക്രമം രണ്ടും ഒന്നും ലക്ഷം. ജോലിയില്ലാത്ത കായികപ്രതിഭകൾക്ക്‌ സർക്കാർ ജോലിയും പ്രഖ്യാപിച്ചു.സ്‌കൂൾ അത്‌ലറ്റിക്‌സിന്‌ പ്രൊഫഷണൽ മികവ്‌ നൽകിയ വിദ്യാഭ്യാസ വകുപ്പ്‌ ജോയിന്റ്‌ ഡയറക്ടർ (സ്‌പോർട്‌സ്‌) ഡോ. ചാക്കോ ജോസഫ്‌ ഈ മീറ്റോടെ സർവീസിൽനിന്ന്‌ വിരമിക്കുകയാണ്‌. 13 മീറ്റുകളുടെ നടത്തിപ്പിൽ അദ്ദേഹത്തിന്റെ പ്രശംസനീയമായ ഇടപെടലുണ്ടായിരുന്നു. ഈ വിജയനിമിഷത്തിലും ചില അനാരോഗ്യകരമായ പ്രവണതകൾ തുടരുന്നത്‌ ചൂണ്ടിക്കാട്ടാതെ വയ്യ. കിരീടം പിടിക്കാൻ ഇതരസംസ്ഥാനത്തെ കുട്ടികളെ കൊണ്ടുവന്ന്‌ ട്രാക്കിലിറക്കുന്ന രീതി ചില സ്‌കൂളുകൾ പിന്തുടരുന്നു. അവരുടെ പ്രായം സംബന്ധിച്ച പരാതി വ്യാപകമാണ്‌. കൂടുതൽ മണിപ്പൂരുകാരാണ്‌ ട്രാക്കിൽ ഇറങ്ങുന്നത്‌. താൽക്കാലിക നേട്ടങ്ങൾക്കായുള്ള  ഈ ഏർപ്പാട്‌ അവസാനിപ്പിച്ചേ തീരൂ.

മത്സര നടത്തിപ്പ്‌ കുറച്ചുകൂടി അത്‌ലറ്റ്‌ സൗഹൃദമാകണം. 98 ഇനം നാലു ദിവസംകൊണ്ട്‌ നടത്തിത്തീർക്കുകയാണ്‌ ഇപ്പോൾ. ഒരു ദിവസം ശരാശരി 30 ഇനം. മത്സരങ്ങൾക്ക്‌ ഒന്നോ രണ്ടോ ദിവസം കൂട്ടുന്നത്‌ നന്നായിരിക്കും. അതുപോലെ പൊരിവെയിലത്ത്‌ മത്സരങ്ങൾ നടക്കുന്നു. രാജ്യാന്തര മത്സരങ്ങൾ നടക്കുന്ന മാതൃകയിൽ രാത്രികാല മത്സരങ്ങളുടെ സാധ്യത തേടാവുന്നതാണ്‌. അത്‌ലറ്റുകൾക്ക്‌ സ്‌റ്റേഡിയത്തിൽ താമസ സൗകര്യമൊരുക്കുന്നതും നന്നായിരിക്കും.

സം-സ്ഥാ-ന മീ-റ്റിൽ- പങ്കെടുത്ത മുഴുവൻ പേരെയും അഭിനന്ദിക്കുന്നു. മെഡൽ നേടാത്തവർക്ക്‌ നിരാശ വേണ്ട. അവർക്കു മുന്നിലുള്ളത്‌ അവസരങ്ങളുടെ  വലിയ ലോകമാണ്‌. ആത്മസമർപ്പണത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും നഷ്ടപ്പെട്ടത്‌ വീണ്ടെടുക്കാൻ സാധിക്കണം. അടുത്തമാസം പഞ്ചാബിൽ നടക്കുന്ന  ദേശീ-യ മീ-റ്റി-ൽ- മി-കച്ച പ്രകടനത്തി-ന്- എല്ലാ- ആശം-സയും- നേരു-ന്നു.-


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top