കേരളത്തിലെ കായികഭരണരംഗത്തെ പൂർണമായും ജനാധിപത്യവൽക്കരിക്കുകയെന്ന മഹാദൗത്യത്തിന്റെ ഭാഗമാണ‌് സംസ്ഥാന സർക്കാർ കൊണ്ടുവന്ന കേരള സ‌്പോർട‌്സ‌് കൗൺസിൽ (ഭേദഗതി) ബിൽ. സ‌്പോർട‌്സ‌് കൗൺസിലുകളിലേക്ക‌് തെരഞ്ഞെടുപ്പ‌് വ്യവസ്ഥ ചെയ‌്തും സ‌്പോർട‌്സ‌് കൗൺസിൽ ഭാരവാഹികൾക്ക‌് കാലാവധി നിശ്ചയിച്ചുമുള്ള ഭേദഗതി ബിൽ കഴിഞ്ഞദിവസം നിയമസഭ പാസാക്കി. കായികസംഘടനകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്ന അടിസ്ഥാന ലക്ഷ്യത്തിൽ ഊന്നിയ ഭേദഗതി ബിൽ കായികമന്ത്രി ഇ പി ജയരാജനാണ‌് അവതരിപ്പിച്ചത‌്.
നമ്മുടെ കായികരംഗത്ത‌് നിലനിൽക്കുന്ന ദുഷ‌്പ്രവണതകൾ അനവധിയാണ‌്. കായികഭരണരംഗത്തുള്ളവരുടെ തന്നിഷ്ടവും പക്ഷപാതിത്വവും ഇവിടെ നിറഞ്ഞാടുന്നു. കളിയും കളിക്കാരനും അവഗണിക്കപ്പെടുന്നു. കായികഭരണക്കാരുടെ തമ്മിൽത്തല്ലും അധികാര വടംവലികളും പല കായിക ഇനങ്ങളുടെയും വളർച്ചയ‌്ക്ക‌് തടസ്സമാകുന്നു. പല സ്വാധീനത്തിലൂടെയും അധികാരത്തിൽ വർഷങ്ങൾ തുടരുന്നവർ കളിയുടെ പുരോഗതിക്ക‌് ഒന്നും ചെയ്യുന്നില്ല. ഒരേ കായിക ഇനത്തിൽത്തന്നെ ഒന്നിലധികം സംഘടനകൾ നിയമവിരുദ്ധമായി മത്സരങ്ങൾ സംഘടിപ്പിക്കുകയും ദേശീയതലമത്സരങ്ങൾക്ക‌് കളിക്കാരെ അയക്കുകയും ചെയ്യുന്നു. മിടുക്കരായ കായികതാരങ്ങൾക്ക‌് അവസരം നിഷേധിക്കപ്പെടാൻ ഇത‌് ഇടയാക്കുന്നു.
ഈ പ്രതിസന്ധികൾക്കിടയിലും കേരളം കായികരംഗത്ത‌് നേട്ടങ്ങൾ കൊയ്യുന്നു. കായികരംഗത്തെ നമ്മുടെ താരങ്ങളുടെ മികവും പ്രതിഭയുംകൊണ്ടാണ‌് ഇത് സാധ്യമാകുന്നത‌്. കായികരംഗത്ത് വലിയ സാധ്യതകൾ നിലനിൽക്കുന്ന സംസ്ഥാനമാണ‌് കേരളം. അതുകൊണ്ടുതന്നെ രാജ്യത്തെ പ്രധാന കായികശക്തിയായി നമ്മുടെ സംസ്ഥാനം ഇന്നും നിലനിൽക്കുന്നു. കേരളത്തിന്റെ കായികമികവ‌് പൂർണമായും പുറത്തുകൊണ്ടുവരേണ്ടതുണ്ട‌്. അതിനായി കായികരംഗത്ത‌് അടിമുടി മാറ്റം അനിവാര്യമാണ‌്. അതിനുള്ള നിർണായക ചുവടാണ‌് ഈ ഭേദഗതി ബിൽ.
കായികഭരണരംഗത്തെ പുഴുക്കുത്തുകൾ ഇല്ലാതാക്കി, നന്മയിലേക്ക‌് നയിക്കുകയെന്ന ലക്ഷ്യത്തോടെ 2000ൽ കേരളത്തിൽ സ‌്പോർട‌്സ‌് ആക്ട‌് നിലവിൽ വന്നു. ഇന്ത്യയിൽ ആദ്യമായിരുന്നു ഇത്തരത്തിലൊരു ആക്ട‌്.
കായിക സംഘടനകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ ഉറച്ചുള്ള പ്രവർത്തനങ്ങളാണ‌് നിലവിൽ കായികവകുപ്പ‌് നടപ്പാക്കുന്നത‌്. കായികഭരണരംഗത്തെ പുഴുക്കുത്തുകൾ ഇല്ലാതാക്കി, നന്മയിലേക്ക‌് നയിക്കുകയെന്ന ലക്ഷ്യത്തോടെ 2000ൽ കേരളത്തിൽ സ‌്പോർട‌്സ‌് ആക്ട‌് നിലവിൽ വന്നു. ഇന്ത്യയിൽ ആദ്യമായിരുന്നു ഇത്തരത്തിലൊരു ആക്ട‌്. ‘എല്ലാവർക്കും സ‌്പോർട‌്സ‌്’ എന്ന അടിസ്ഥാന തത്വത്തിൽ ഊന്നിയാണ‌് അന്നത്തെ എൽഡിഎഫ‌് സർക്കാർ ഈ ആക്ട‌് കൊണ്ടുവന്നത‌്. സംസ്ഥാനമൊന്നാകെ കായികാഭിരുചി വ്യാപിപ്പിക്കാനും കായികരംഗത്തെ കൂടുതൽ ജനകീയമാക്കാനും ഈ ആക്ട‌് സഹായിച്ചു. സ‌്പോർട‌്സ‌് കൗൺസിലുകൾ ജനാധിപത്യരീതിയിൽ സ്ഥാപിക്കുക എന്നത‌് ആക്ടിലെ പ്രധാന വ്യവസ്ഥയായിരുന്നു. സ‌്പോർട‌്സ‌് ആക്ട‌് കേരളത്തിലെ കായികരംഗത്ത‌് വിപ്ലവകരമായ മാറ്റമുണ്ടാക്കി.
എന്നാൽ, 2016ൽ യുഡിഎഫ‌് സർക്കാർ ജനാധിപത്യരീതിയിലുള്ള സ‌്പോർട‌്സ‌് കൗൺസിൽ അട്ടിമറിച്ച‌് സർക്കാർ നോമിനേഷൻ സംവിധാനം കൊണ്ടുവന്നു. അതോടെ സ‌്പോർട‌്സ‌് കൗൺസിലിൽ ജനാധിപത്യ സംവിധാനം ഇല്ലാതായി. കഴിഞ്ഞ യുഡിഎഫ‌് സർക്കാർ ജില്ലാ സ‌്പോർട‌്സ‌് കൗൺസിലുകളിൽ പ്രസിഡന്റുമാരെ മാത്രമാണ‌് നാമനിർദേശം ചെയ‌്തത‌്. എക‌്സിക്യൂട്ടീവ‌് കൗൺസിൽ അംഗങ്ങളെ നാമനിർദേശം ചെയ്യാത്തതിനാൽ സ‌്പോർട‌്സ‌് കൗൺസിൽ പ്രവർത്തനം താളംതെറ്റി. എൽഡിഎഫ‌് സർക്കാർ അധികാരമേറിയപ്പോൾ സ‌്പോർട‌്സ‌് കൗൺസിലുകൾ പുനഃസംഘടിപ്പിച്ചു.
സംസ്ഥാന, ജില്ലാ സ‌്പോർട‌്സ‌് കൗൺസിലുകളുടെ രൂപീകരണവും പ്രവർത്തനവും കൂടുതൽ ജനാധിപത്യപരമാക്കാനാണ‌് സ‌്പോർട‌്സ‌് ആക്ട‌് ഭേദഗതി. കായികരംഗത്ത‌് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രവർത്തനം ഏകീകൃതവും സ്വതന്ത്രവും സുതാര്യവുമാക്കാനും ഭേദഗതി സഹായിക്കും
സംസ്ഥാന, ജില്ലാ സ‌്പോർട‌്സ‌് കൗൺസിലുകളുടെ രൂപീകരണവും പ്രവർത്തനവും കൂടുതൽ ജനാധിപത്യപരമാക്കാനാണ‌് സ‌്പോർട‌്സ‌് ആക്ട‌് ഭേദഗതി. കായികരംഗത്ത‌് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ പ്രവർത്തനം ഏകീകൃതവും സ്വതന്ത്രവും സുതാര്യവുമാക്കാനും ഭേദഗതി സഹായിക്കും. സ‌്പോർട‌്സ‌് കൗൺസിലുകളുടെ തലപ്പത്ത‌് കളിയുമായി ഒരു ബന്ധവും ഇല്ലാത്തവർ കടന്നുകൂടുന്ന പ്രവണതയുണ്ട‌്. കായികഭരണത്തിന്റെ മൂല്യച്യുതിക്ക‌് ഒരു പ്രധാന കാരണമായി ഇതു മാറുന്നു. എന്നാൽ, സ‌്പോർട‌്സ‌് കൗൺസിലിലെയും മറ്റു കായിക സംഘടനകളുടെയും ഭാരവാഹികളായി കായികരംഗവുമായി ബന്ധമുള്ളവരെത്തന്നെ കൊണ്ടുവരാൻ ഭേദഗതി ലക്ഷ്യമിടുന്നു. മരിക്കുന്നതുവരെ കായികഭരണത്തിൽ കടിച്ചുതൂങ്ങുന്നത‌് അവസാനിപ്പിക്കാനും ഭേദഗതിയിൽ വ്യക്തമായ നിർദേശമുണ്ട‌്. സംസ്ഥാന, ജില്ലാ സ‌്പോർട‌്സ‌് കൗൺസിൽ ഭാരവാഹികൾ, അംഗങ്ങൾ എന്നിവരുടെ ഔദ്യോഗിക കാലാവധി, പ്രായപരിധി എന്നിവ സംബന്ധിച്ച‌് ഫലപ്രദമായ ഭേദഗതികളാണ‌് മുന്നോട്ടുവയ‌്ക്കുന്നത‌്. അംഗീകാരം ഇല്ലാത്ത കായികസംഘടനകൾ സംഘടിപ്പിക്കുന്ന മത്സരങ്ങൾ തടയാൻ പുതിയ വകുപ്പും ഉൾപ്പെടുത്തി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക‌് കായികരംഗത്തെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാൻ അവസരം ഒരുക്കുകയെന്നത‌് കായികരംഗത്തെ കൂടുതൽ ജനകീയമാക്കാൻ അത്യാവശ്യമാണ‌്. പഞ്ചായത്ത‌്, കോർപറേഷൻ, മുനിസിപ്പൽ തലത്തിൽ സ‌്പോർട‌്സ‌് കൗൺസിൽ രൂപീകരിക്കുന്നത‌് ഇതിന്റെ ഭാഗമാണ‌്. കായികതാരങ്ങളും കായിക സംഘടനകളും സ‌്പോർട‌്സ‌് കൗൺസിലും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ അപ്പലേറ്റ‌് ട്രിബ്യൂണൽ വരുന്നത‌് ഈ രംഗത്ത‌് വലിയൊരു ചുവടാണ‌്. കായികരംഗത്തുള്ളവരുടെ ഏറെ നാളത്തെ ആവശ്യമാണ‌് ഇതിലൂടെ നടപ്പാകുന്നത‌്. പൊതുജനങ്ങൾക്ക‌് ഉപയോഗിക്കാവുന്ന കളിസ്ഥലങ്ങളുടെ ദുരുപയോഗം തടയുകയെന്നത‌് അതിപ്രധാന നടപടിയാണ‌്. കായികരംഗത്തെ നന്മയിലേക്ക‌് നയിക്കുന്ന അതിപ്രധാന ചുവടുവയ‌്പായി ഈ ഭേദഗതികൾ മാറുമെന്ന‌് ഉറപ്പാണ‌്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..