26 September Tuesday

കശ‌്മീരിലേത്‌ ജനാധിപത്യക്കുരുതി

വെബ് ഡെസ്‌ക്‌Updated: Friday Nov 23, 2018


ജമ്മു കശ‌്മീരിനെ മുൻനിർത്തി  രാജ്യത്താകെ വർഗീയധ്രുവീകരണം  മുന്നോട്ടുകൊണ്ടുപോകാനുള്ള ബിജെപിയുടെ അജൻഡയാണ‌് നിയമസഭ പിരിച്ചുവിട്ടതോടെ പുറത്തായത്‌. കഴിഞ്ഞ ജൂണിൽ മെഹബൂബ മുഫ‌്തി സർക്കാരിന്റെ പാലം വലിച്ച ബിജെപി അടുത്ത അവസരത്തിന‌് കാത്തിരിക്കുയായിരുന്നു. അഞ്ചുമാസത്തെ അനിശ്ചിതത്വത്തിന‌് വിരാമമിട്ടുകൊണ്ടാണ‌് ഗവർണർ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിസഭയെ ഇല്ലായ‌്മ ചെയ‌്തത‌്. ഇനി ഈ സംസ്ഥാനം കേന്ദ്രത്തിന്റെ സമ്പൂർണ നിയന്ത്രണത്തിൽ.  ജനാധിപത്യ ഭരണത്തിന‌് വീണ്ടും സാധ്യത തെളിയുന്ന ഘട്ടത്തിലാണ‌് ഗവർണറെ ചട്ടുകമാക്കി കേന്ദ്രം തനിനിറം കാണിച്ചത‌്. നാഷണൽ കോൺഫറൻസ‌്, കോൺഗ്രസ‌് കക്ഷികളുടെ പിന്തുണയോടെയാണ‌് മന്ത്രിസഭ രൂപീകരിക്കാൻ  പിഡിപി  പ്രസിഡന്റും  മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ അവകാശവാദം ഉന്നയിച്ചത‌്.

87 അംഗസഭയിൽ 56 അംഗങ്ങളുടെ വ്യക്തമായ പിന്തുണയുമായാണ‌് പുതിയ മന്ത്രിസഭയ‌്ക്ക‌് വഴിതെളിഞ്ഞത‌്.
ഈ ജനാധിപത്യ പ്രക്രിയയെ  അട്ടിമറിച്ചുകൊണ്ട‌് നഗ്നമായ അമിതാധികാരപ്രയോഗമാണ‌് ഗവർണർ സത്യപാൽ മാലിക‌് നടത്തിയത‌്. സിപിഐ എം പൊളിറ്റ‌് ബ്യൂറോ ചൂണ്ടിക്കാണിച്ചതുപോലെ കേന്ദ്രത്തിന്റെ ആജ്ഞപ്രകാരമുള്ള, തീർത്തും നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടി. 2021 ജനുവരിവരെ കാലാവധിയുള്ള സഭയെ പരിച്ചുവിടാൻ ഗവർണർ പറഞ്ഞ കാരണങ്ങൾ രാജ്യത്തെ ജനാധിപത്യ–- ഫെഡറൽ ഭരണവ്യവസ്ഥയ‌്ക്കുമേലുള്ള ആപൽക്കരമായ കടന്നുകയറ്റമാണ‌്. മന്ത്രിസഭാ രൂപീകരണത്തിന‌് സന്നദ്ധരായ കക്ഷികൾ തമ്മിലുള്ള ആശയഭിന്നത സുസ്ഥിരമായ ഭരണത്തിന‌് വിഘാതമാകുമെന്നും കുതിരക്കച്ചവടമാണ‌് നടക്കുന്നതെന്നുമാണ‌് ഗവർണറുടെ വാദം.

ഭരണഘടനയെയും ജനപ്രാതിനിധ്യനിയമത്തെയും നോക്കുകുത്തിയാക്കി  കേന്ദ്രസർക്കാരിന്റെ  ഇഷ്ടംപോലെ സംസ്ഥാനങ്ങളെ കൈകാര്യം ചെയ്യുമെന്ന ഭീഷണിയാണ‌്  ഇതിലടങ്ങിയിട്ടുള്ളത‌്. തെരഞ്ഞെടുപ്പ‌് പ്രക്രിയ പൂർത്തിയായാൽ കേവല ഭൂരിപക്ഷമുള്ള കക്ഷിയെയോ കൂട്ടുകെട്ടിനെയോ ഭരണത്തിൽ അവരോധിക്കുകയാണ‌് ഭരണഘടനാപരമായി ഗവർണറിൽ അർപ്പിതമായ ചുമതല. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാൻ അനുവദിച്ച‌്, ഏറ്റവും അടുത്ത സന്ദർഭത്തിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകുക എന്ന വിവേചനാധികാരവും  കീഴ‌്‌വഴക്കമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട‌്. ഇതിനപ്പുറത്ത‌് കക്ഷികളുടെ ആശയനിലപാടുകളോ തെരഞ്ഞെടുപ്പ‌് വാഗ‌്ദാനങ്ങളോ ഒന്നും ഗവർണറുടെ പരിശോധനാവിഷയം ആകേണ്ടതില്ല.

മോഡി സർക്കാർ അധികാരത്തിൽവന്നശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജനവിധിയെ അട്ടിമറിച്ച‌് ബിജെപിക്കും സഖ്യകക്ഷികൾക്കും അനുകൂലമായി ഗവർണർമാർ സ്വീകരിച്ച നടപടി  കോടതി ഇടപെട്ട‌് തടഞ്ഞ നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട‌്. അതിൽനിന്ന്‌ പാഠം ഉൾക്കൊള്ളാനോ ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെങ്കിലും പാലിക്കാനോ മോഡിഭരണം തയ്യാറല്ല. കാശ്‌മീരിൽ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ  നിലവിൽവന്ന തുക്കുസഭയെ പ്രയോജനപ്പെടുത്തി ഭരണം കൈയടക്കാനുള്ള കുതന്ത്രമാണ‌് ബിജെപി മെനഞ്ഞത‌്. മുഫ‌്തിമുഹമ്മദ‌് സയീദ‌് എന്ന പിഡിപി നേതാവിന‌്, മുഖ്യമന്ത്രിപദത്തിൽ  മുഴുവൻ കാലാവധിയും എന്ന പ്രലോഭനക്കെണി  ഒരുക്കിയാണ‌് ബിജെപി അധികരത്തിൽ കയറിപ്പറ്റിയത്‌‌.

ആശയപരമായ ഭിന്നധ്രുവങ്ങളിലായിരുന്ന പിഡിപിയും ബിജെപിയും ചേർന്നുള്ള ഭരണം ഇന്ത്യകണ്ട വലിയ ദുരന്തങ്ങളിലൊന്നായി. പഴയ അശാന്തിയുടെ നാളുകളിലേക്ക‌് കശ‌്മീർ തിരിച്ചുപോയി. ക-ശ്--മീ-രി-ന്- പ്രത്യേ-ക പദവി- അനു-വദി-ക്കു-ന്ന ഭരണഘടനയു-ടെ 370–-ാം- വകു-പ്പ്-,- താ-ഴ്--വരയിൽ- സൈന്യ-ത്തി-ന്- പ്രത്യേ-കാ-ധി-കാ-രം- ,- പാ-കി-സ്ഥാ-നു-ം- ഹു-റി-യത്തു-മാ-യു-ള്ള ചർ-ച്ചകൾ,- വെടി-നിർ-ത്തൽ- തു-ടങ്ങി- പ്രധാ-ന വി-ഷയങ്ങളി-ലെല്ലാം- വി-രു-ദ്ധനിലപാ-ടാ-ണ്- പി-ഡി-പി-ക്കും- ബി-ജെപി-ക്കു-ം.-
കശ‌്മീർ ജനതയെ ജനാധിപത്യപാതയിൽനിന്ന‌് അകറ്റുകയും യുവാക്കളിൽ വിശ്വാസരാഹിത്യം തീവ്രമാക്കുകയും ചെയ‌്തതാണ‌് ഈ ഭരണത്തിന്റെ സംഭാവന. - യു-വാ-ക്കൾ-ക്കി-ടയിൽ- വലി-യ സ്വാ-ധീ-നമു-ണ്ടാ-യി-രു-ന്ന ഹി-സ്--ബുൾ- കമാ-ൻഡർ- ബു-ർ-ഹാൻ- വാ-നിയെ സൈന്യം വധിച്ചതോടെ താ-ഴ്--വര കലാ-പഭൂ-മി-യാ-യി.  നൂറുകണക്കിനാളുകൾ- കൊ-ല്ലപ്പെട്ടു.- സൈന്യ-ത്തി-ന്റെ പെല്ലറ്റ്- തോ-ക്ക് പ്രയോ-ഗത്തിൽ‌ നി-രവധി-പേർ-ക്ക്-- കാ-ഴ്--ച നഷ്ടമാ-യി.- അതിർത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദി ആക്രമണവും തുടർക്കഥയായി. കശ‌്മീരിനെയും പാകിസ്ഥാനെയും പഴിച്ച‌് ഹിന്ദുധ്രുവീകരണം എന്ന ബിജെപി  അതിബുദ്ധിയായിരുന്നു മെഹബൂബ സർക്കാരിനെ താഴെ ഇറക്കുന്നതിനുപിന്നിൽ.

താ-ഴ്--വരയി-ലെ അശാ-ന്തി-യു-ടെ ഉത്തരവാ-ദി-ത്തത്തിൽ-നി-ന്ന്- ഒഴി-യു-ക.- ഒപ്പം ലോക‌്സഭാ തെരഞ്ഞെടു-പ്പ്-- ഘട്ടത്തിൽ- ഗവർ-ണറെ ഉപയോ-ഗി-ച്ച്--  നി-യന്ത്രണം-  കൈപ്പി-ടി-യി-ലൊ-തു-ക്കു-ക–- ഇതായിരുന്നു പദ്ധതി. അതിൽനിന്ന‌് ഭിന്നമായി വീണ്ടുമൊരു ജനാധിപത്യ സർക്കാർ  അധികാരത്തിൽ വരുന്നത‌് ബിജെപിക്ക‌് സഹിക്കാനാകില്ല. ഏത‌് ജനാധിപത്യവിരുദ്ധമാർഗം ഉപയോഗിച്ചും അത‌് തടയാൻ അവർക്ക‌് മടിയുമില്ല. മോഡിയുടെ അഞ്ചുവർഷത്തെ ഭരണത്തിൽ നേട്ടമായി പറയാൻ ഒന്നുമില്ല. റഫേൽ ഉൾപ്പെടെയുള്ള അഴിമതികളും കോർപറേറ്റുസേവയും തലയ‌്ക്കുമേലെ തൂങ്ങുന്നു. ഇതാണ‌് അയോധ്യയ‌്ക്ക‌് പിന്നാലെ കശ‌്മീരും പാകിസ്ഥാനുമൊക്കെ ബിജെപിയുടെ ആയുധമാകുന്ന സാഹചര്യം.

കശ‌്മീരിൽ പുതിയ സർക്കാരുണ്ടാക്കുന്നതിനുപിന്നിൽ പാകിസ്ഥാനാണെന്ന‌് കൂടി പ്രചരിപ്പിച്ച‌് സഭ പിരിച്ചുവിട്ടവർ താഴ‌്‌വരയുടെ തിളയ‌്ക്കുന്ന മനസ്സ‌് കാണുന്നില്ല. കാലങ്ങളായി അരക്ഷിതത്വത്തിൽ കഴിയുന്ന ജനതയ‌്ക്ക‌് ആശ്വാസവും ആത്മവിശ്വാസവും പകർന്ന‌് മുഖ്യധാരയിൽ പിടിച്ചുനിർത്താനുള്ള ഉത്തരവാദിത്തം സമാധാനം ആഗ്രഹിക്കുന്ന എല്ലാവർക്കുമുണ്ട‌്. ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തിയും  എല്ലാതലങ്ങളിലുമുള്ള ചർച്ചകൾക്ക‌് വാതിൽ തുറന്നുംവേണം ഇത‌് സാധ്യമാക്കാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top