കൂട്ടുപുഴ പാലത്തിൽ ഒറ്റയാൻ; ആശങ്ക

ഇരിട്ടി (കണ്ണൂർ): ഒറ്റയാൻ ജില്ലാതിർത്തിയിലെ കൂട്ടുപുഴ പാലത്തിലെത്തി. ബുധൻ പകൽ പതിനൊന്നരയോടെയാണ് കൊമ്പനാന ബംഗളൂരു - തലശ്ശേരി അന്തർസംസ്ഥാന പാതയിൽ കേരളത്തിലേക്കുള്ള കവാടമായ കൂട്ടുപുഴ പാലത്തിലെത്തിയത്. പാലത്തിലൂടെ തലങ്ങും വിലങ്ങും നടന്ന കൊമ്പനെ വനത്തിലേക്ക് തുരത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വാഹന യാത്രികരും വനം വകുപ്പിനെ ബന്ധപ്പെട്ടിട്ടുണ്ട്.
കർണാടകത്തിലെ കുടക് ജില്ലയിലെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സംരക്ഷണ കേന്ദ്രം അതിർത്തിയിലാണ് കേരളത്തിന്റെ കൂട്ടുപുഴ, പാലത്തിൻകടവ്, കച്ചേരിക്കടവ് ജനവാസ മേഖലകൾ. കൂട്ടുപുഴ, തൊട്ടിൽപ്പാലം, പേരട്ട പ്രദേശങ്ങളും മാക്കൂട്ടത്തിന് സമീപത്താണ്. ഒറ്റയാന്റെ സാന്നിധ്യം ഈ പ്രദേശങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.









0 comments