ആറളത്ത് വീണ്ടും കാട്ടാനയാക്രമണം

ആറളം ഫാം ബ്ലോക്ക് ഏഴിൽ കാട്ടാന തകർത്ത ഷിജു –- രജിത ദമ്പതികളുടെ വീടിനോടുചേർന്ന ഷെഡ്
ഇരിട്ടി
ആറളം ഫാം ബ്ലോക്ക് ഏഴിൽ മൂന്നാം ദിവസവും വീടുകൾക്ക് നേരെ കാട്ടാനയാക്രമണം. ബ്ലോക്ക് ഏഴിലെ ഷിജു –- രജിത ദമ്പതികളുടെ വീടിനോടുചേർന്നുള്ള വിറകും ഇതര സാധനങ്ങളും സൂക്ഷിക്കാൻ നിർമിച്ച പ്ലാസ്റ്റിക് ഷെഡ് കാട്ടാന തകർത്തു. വെള്ളി രാത്രിയാണ് കാട്ടാന വീട്ടുമുറ്റത്തെത്തി അതിക്രമം കാട്ടിയത്. പേടിച്ചരണ്ട വീട്ടുകാർ പുറത്തിറങ്ങിയില്ല. രാവിലെയാണ് ഷെഡ് തകർത്തതായി കണ്ടത്. ഇതേ ബ്ലോക്കിലെ മൂന്ന് വീടുകളോട് ചേർന്ന് നിർമിച്ച ഷെഡുകളും കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ തകർത്തിരുന്നു.
0 comments