റെയിൽവേ ഭൂമി കൈമാറൽ
ഡിവൈഎഫ്‌ഐ ലഘുലേഖ വിതരണം ചെയ്‌തു

കണ്ണൂർ
റെയിൽവേ ഭൂമി സ്വകാര്യ കമ്പനികൾക്ക് തീറെഴുതുന്നതിനെതിരായി ഡിവൈഎഫ്‌ഐ നടത്തുന്ന തുടർസമരത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ‘ലീഫ് ലെറ്റ് ക്യാമ്പയിൻ’ എന്നപേരിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ലഘുലേഖ വിതരണം നടത്തി. ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, ട്രഷറർ കെ ജി ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗം പി എം അഖിൽ എന്നിവർ സംസാരിച്ചു.
0 comments