മെത്താഫിറ്റമിനുമായി പുതിയങ്ങാടി സ്വദേശി പിടിയിൽ

കുഞ്ഞി അഹമ്മദ്
പാപ്പിനിശേരി
വീട്ടിൽ സൂക്ഷിച്ച മെത്താഫിറ്റമിനുമീനുമായി വീട്ടുമ പിടിയിൽ. മാടായി പുതിയങ്ങാടി ഇട്ടമ്മലിലെ കുട്ടി ഹസ്സൻ ഹൗസിൽ പി കുഞ്ഞി അഹമ്മദിനെയാണ് 3.562 ഗ്രാം മെത്തഫിറ്റമിൻ സഹിതം പാപ്പിനിശേരി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ജസീറലിയും സംഘവും പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽനിന്നുമാണ് ലോറി ഡ്രൈവറായ ഇയാൾ മെത്താഫിറ്റമിനും മറ്റ് ലഹരി ഉൽപ്പനങ്ങളും എത്തിക്കുന്നത്. കുട്ടികൾക്കും കോളേജ് വിദ്യർഥികൾക്കും എത്തിച്ചുനൽകുന്ന വിതരണ ശൃഖലയിലെ പ്രധാനിയാണിയാൾ. വണ്ടിയിൽ ചെറുനാരങ്ങ കച്ചവടം ചെയ്യുന്നതിന്റെ മറവിലും ഇയാൾക്ക് ലഹരിവിൽപ്പനയുണ്ട്. വീടുകൾ വാടകക്ക് എടുത്ത് രാത്രി കാലങ്ങളിൽ ലഹരിപാർടിയും നടത്താറുണ്ടെന്ന് എക്സൈസ് സംഘം പറഞ്ഞു. അസിസ്‌റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി എം കെ സജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി പി രജിരാഗ്, എക്സൈസ് കമീഷണർ സ്ക്വാഡംഗം സിവിൽ എക്സൈസ് ഓഫീസർ കെ സനിബ്, എം കെ വിവേക്, കെ വി ഷൈമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
0 comments