വെയിങ് മെഷീനിൽ കൃത്രിമം കാട്ടി സ്ക്രാപ്പ് വിൽപ്പന : 4 പേർ അറസ്റ്റില്‍

വളപട്ടണം
എൻഎച്ച് 66 നിർമാണക്കമ്പനിയായ വിശ്വസമുദ്ര എൻജിനിയറിങ് പ്രൈവറ്റ് ലിമിറ്റഡ് പാപ്പിനിശേരിയിലെ സ്ക്രാപ്പ് യാഡിൽനിന്ന് സ്ക്രാപ്പ് വിൽക്കുന്ന സമയത്ത് തൂക്കത്തിൽ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തിയ നാലുപേർ അറസ്റ്റിൽ. വിശ്വസമുദ്ര സ്റ്റാഫുകളായ എസ് രമേഷ്, ജി വെങ്കടേഷ്, പി വിഗ്നേഷ്, എൻ സുനിൽ എന്നിവരും മുൻ സ്റ്റാഫായ കെ മൻമദറാവു, കമ്പനിയിൽനിന്ന് സ്ക്രാപ്പ് വാങ്ങിക്കുന്ന ഡെൽറ്റ പവർ, എആർ ട്രേഡേഴ്സ് എന്നീ കമ്പനികളുടെ ഏജന്റായ മുഹമ്മദ് അലി എന്നിവരാണ് കേസിലെ പ്രതികൾ. ഇവരിൽ നാലുപേരെ വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുമാസത്തോളം നടത്തിയ തട്ടിപ്പിൽ 40 ലക്ഷത്തോളം രൂപ കമ്പനിക്ക് നഷ്ടമായി. വെയിങ് മെഷീനിൽ അൾട്രേഷൻ നടത്തി തൂക്കത്തിൽ കുറവ് കാട്ടിയാണ് തട്ടിപ്പ് നടത്തിയത്. വളപട്ടണം എസ്ഐ ടി എം വിപിൻ, എസ്ഐ സുരേഷ് ബാബു, സിപിഒ തിലകേഷ്, സിപിഒ സുമിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
0 comments