നാടൻതോക്കും വടിവാളും കഞ്ചാവും പിടിച്ചു

വടിവാൾ, തോക്ക്
മുണ്ടേരി
വീട്ടിൽനിന്ന് വടിവാളും നാടൻ തോക്കും കഞ്ചാവും പിടിച്ചു. കാനച്ചേരി ചാപ്പ നിലപ്പനക്കുന്നിലെ കെ ഗൗരീഷിന്റെ വീട്ടിൽനിന്നാണ് നാടൻതോക്കും വടിവാളും മൂന്നുഗ്രാം കഞ്ചാവും പിടിച്ചത്. ഇയാളെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽചക്കരക്കൽ സിഐ എം പി ഷാജി, എസ്ഐമാരായ അംബുജാക്ഷൻ, പ്രേമരാജൻ, സൂരജ്, വിനീത എന്നിറൊണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെ മയക്കുമരുന്ന് കേsoൽ ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയതായിരുന്നു. സിജെഎം കോടതി റിമാൻഡ് ചെയ്തു.
0 comments