Deshabhimani

കേരളത്തോടുള്ള കേന്ദ്ര അവഗണന

അലയടിച്ചു 
പ്രതിഷേധം

കേന്ദ്ര സർക്കാർ അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ എൽഡിഎഫ് നേതൃത്വത്തിൽ തലശേരി ടെലിഫോൺ ഭവന്‌ മുന്നിൽ നടത്തിയ ധർണ
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു.

കേന്ദ്ര സർക്കാർ അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ എൽഡിഎഫ് നേതൃത്വത്തിൽ തലശേരി ടെലിഫോൺ ഭവന്‌ മുന്നിൽ നടത്തിയ ധർണ
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു.

വെബ് ഡെസ്ക്

Published on Mar 18, 2025, 03:00 AM | 1 min read

തിരുവനന്തപുരം

കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ സംസ്ഥാനത്ത് എൽഡിഎഫിന്റെ ഉജ്വല പ്രതിഷേധം. സംസ്ഥാനത്തിന് ന്യായമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും പദ്ധതികളും നിഷേധിച്ച്‌, ഭരണഘടനയിലെ ഫെഡറൽ തത്വങ്ങൾ ലംഘിക്കുന്ന കേന്ദ്രത്തിനുള്ള താക്കീതായിമാറി പ്രതിഷേധ മാർച്ച്‌. തിരുവനന്തപുരത്ത്‌ രാജ്‌ഭവനിലേക്കും മറ്റു ജില്ലകളിൽ മണ്ഡലം അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും നടത്തിയ മാർച്ചിൽ പതിനായിരങ്ങൾ പങ്കെടുത്തു. രാജ്‌ഭവൻ മാർച്ച്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു. അർഹമായത് കേന്ദ്രം തന്നേപറ്റുവെന്നും ഇല്ലെങ്കിൽ ഒറ്റക്കെട്ടായി പൊരാടുമെന്നും കേരളം പ്രഖ്യാപിച്ചു. മ്യൂസിയം ജങ്‌ഷനിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് എൽഡിഎഫ് നേതാക്കൾ നേതൃത്വം നൽകി. കണ്ണൂർ ആർഎസ് പോസ്‌റ്റ്‌ ഓഫീസിനു മുന്നിൽ സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു. തലശേരി ബിഎസ്എൻഎൽ ഓഫീസ്‌ ധർണ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ, പയ്യന്നൂർ പോസ്‌റ്റ്‌ ഓഫീസ്‌ ധർണ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി, മമ്പറം ബിഎസ്എൻഎൽ ഓഫീസ്‌ ധർണ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, ചെറുകുന്ന് ബിഎസ്‌എൻഎൽ ഓഫീസ്‌ ധർണ എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ഒ രാജൻ, തളിപ്പറമ്പ് പോസ്‌റ്റോഫീസ്‌ ധർണ കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ്‌ ജോയി കൊന്നക്കൽ, ഇരിക്കൂർ പോസ്‌റ്റോഫീസ്‌ ധർണ ജെഡിഎസ്‌ സംസ്ഥാനസെക്രട്ടറി പി പി ദിവാകരൻ, ഇരിട്ടി പോസ്‌റ്റോഫീസ്‌ ധർണ ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ, പുതിയതെരു പോസ്‌റ്റോഫീസ്‌ ധർണ സിപിഐ സംസ്ഥാനകൗൺസിൽ അംഗം സി എൻ ചന്ദ്രൻ, മട്ടന്നൂർ പോസ്‌റ്റോഫീസ്‌ ധർണ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി പി മുരളി, പാനൂർ ടെലഫോൺ എക്‌സ്‌ചേഞ്ച്‌ ധർണ കോൺഗ്രസ്‌ എസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി യു ബാബു ഗോപിനാഥ്‌ എന്നിവർ ഉദ്‌ഘാടനംചെയ്‌തു.



deshabhimani section

Related News

0 comments
Sort by

Home