ചിറവക്കിലും ചിതപ്പിലെപ്പൊയിലിലും ഇന്ന് സെമിനാർ

സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പറപ്പൂലിൽ നടത്തിയ സെമിനാർ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനംചെയ്യുന്നു
തളിപ്പറമ്പ്
സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘പുതിയ കാലത്തെ യുവത’ സെമിനാർ പറപ്പൂലിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്‌ഘാടനംചെയ്‌തു. ടി ലത അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റംഗം എം സുരേന്ദ്രൻ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി സരിൻ ശശി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ ഗോവിന്ദൻ, ജില്ലാ കമ്മിറ്റിയംഗം പി കെ ശ്യാമള, ഏരിയാ സെക്രട്ടറി കെ സന്തോഷ് എന്നിവർ പങ്കെടുത്തു. യു വി വേണു സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികൾ അരങ്ങേറി. ശനി വൈകിട്ട് അഞ്ചിന് ‘ഇന്ത്യൻ ജുഡീഷ്യറിയും ജനാധിപത്യത്തിന്റെ ഭാവിയും’ വിഷയത്തിൽ ചിറവക്ക് ഹാപ്പിനസ് സ്‌ക്വയറിൽ സംഘടിപ്പിക്കുന്ന സെമിനാർ ഡോ. സെബാസ്റ്റ്യൻപോൾ ഉദ്ഘാടനംചെയ്യും. ‘മതം വർഗീയത രാഷ്ട്രീയം’ വിഷയത്തിൽ ചിതപ്പിലെപ്പൊയിലിൽ സംഘടിപ്പിക്കുന്ന സെമിനാർ മുൻമന്ത്രി ഡോ. കെ ടി ജലീൽ ഉദ്‌ഘാടനംചെയ്യും. കെ വി സുമേഷ് എംഎൽഎ, കാസിം ഇരിക്കൂർ എന്നിവർ സംസാരിക്കും. പതാകദിനം 21ന് തളിപ്പറമ്പ് സിപിഐ എം ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പതാകദിനം 21ന്. അന്നേദിവസം ഏരിയയിലെ 4431 പാർടി മെമ്പർമാരുടെ വീടുകളിലും 259 ബ്രാഞ്ച് കേന്ദ്രങ്ങളിലും 15 ലോക്കൽ കേന്ദ്രങ്ങളിലും ഏരിയാ കമ്മിറ്റി ഓഫീസിലും രാവിലെ പതാക ഉയർത്തും. ബ്രാഞ്ചിലും അതിന് മുകളിലുള്ള ഘടകങ്ങളിലും 24 പതാകകൾ സ്ഥാപിക്കും. പ്രായം കുറഞ്ഞ കുട്ടിയും മുതിർന്ന ബ്രാഞ്ചംഗവും ചേർന്നാണ് പതാക ഉയർത്തുക. ഫെബ്രുവരി ഒന്നുമുതൽ മൂന്നുവരെ തളിപ്പറമ്പിലാണ് ജില്ലാ സമ്മേളനം.
സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പറപ്പൂലിൽ നടത്തിയ സെമിനാർ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനംചെയ്യുന്നു
Related News

0 comments