നാട് വരവേറ്റു; ജനനേതാവിനെ

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം
കണ്ണൂർ
സിപിഐ എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തശേഷം കണ്ണൂരിലെത്തിയ എം വി ഗോവിന്ദന് കണ്ണൂർ, തലശേരി റെയിൽവേ സ്റ്റേഷനിലും ജന്മനാടായ മോറാഴയിലും ഊഷ്മള സ്വീകരണം നൽകി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സിപിഐ എം നേതാക്കൾ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, വത്സൻ പനോളി, എൻ ചന്ദ്രൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ ടി കെ ഗോവിന്ദൻ, പി പുരുഷോത്തമൻ, കെ സി ഹരികൃഷ്‌ണൻ, മുഹമ്മദ് അഫ്‌സൽ, കണ്ണൂർ ഏരിയാസെക്രട്ടറി കെ പി സുധാകരൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തലശേരി റെയിൽവേ സ്റ്റേഷനിൽ സ്വീകരണത്തിന് കാരായി രാജൻ, എം സി പവിത്രൻ, സി കെ രമേശൻ, മുഹമ്മദ് അഫ്‌സൽ, കാരായി ചന്ദ്രശേഖരൻ, എസ് ടി ജയ്‌സൺ, എ രമേശ്‌ബാബു തുടങ്ങിയവർ നേതൃത്വം നൽകി. സിപിഐ എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ജന്മനാടായ മോറാഴയിൽ സ്വീകരണം നൽകി. കുഞ്ഞരയാൽ സി എച്ച് നഗറിൽനിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. സി എച്ച് സ്മാരക സ്തൂപത്തിന് സമീപം ഘോഷയാത്ര സമാപിച്ചു. സ്‌മൃതികുടീരത്തിൽ പുഷ്‌പാർച്ചന നടത്തി. ഏരിയാ സെക്രട്ടറി കെ സന്തോഷ് സ്വാഗതം പറഞ്ഞു. ജില്ലാകമ്മിറ്റി അംഗങ്ങളായ സി എം കൃഷ്ണൻ, പി കെ ശ്യാമള, എൻ അനിൽകുമാർ, ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ, ടി ബാലകൃഷ്ണൻ, കെ ഗണേശൻ, കെ ദാമോദരൻ, സി അശോക് കുമാർ, പി കെ കുഞ്ഞിരാമൻ, പാച്ചേനി വിനോദ് തുടങ്ങി നിരവധിപേർ പങ്കെടുത്തു.
0 comments