കോളയാട് കാട്ടുപോത്ത് കുത്തി 2 പശുക്കൾ ചത്തു

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശു
കോളയാട്
കോളയാട് പെരുവയ്ക്കടുത്ത പന്നിയോട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പശുക്കൾ ചത്തു. ക്ഷീര കർഷകനായ എൻ വിവേകിന്റെ പശുക്കളാണ് ശനിയാഴ്ച വൈകിട്ടോടെ കൊല്ലപ്പെട്ടത്. വീടിനടുത്തുള്ള വയലിൽ കെട്ടിയിട്ടതായിരുന്നു. കണ്ണവം വനമേഖലക്ക് അടുത്തുള്ള ഇവിടെ കാട്ടുപോത്തുകൾ വ്യാപകമാണ്. ആദ്യമായിട്ടാണ് ഇവിടെ ഇത്തരത്തിലുള്ള അപകടമുണ്ടായത്. വനപാലകർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
0 comments