കോടിയേരി മെമ്മോറിയൽ സ്വർണക്കപ്പ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഏപ്രിലിൽ

തലശേരി
കോടിയേരി ബാലകൃഷ്ണൻ മെമ്മോറിയൽ എവർറോളിങ് സ്വർണക്കപ്പ്, കുണ്ടഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക റണ്ണേഴ്സ് അപ്പ് ട്രോഫി എന്നിവയ്ക്കായുള്ള അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരം ഏപ്രിൽ 20 മുതൽ മെയ് നാലു വരെ നടക്കും. ചുങ്കം കിൻഫ്ര പാർക്കിന് സമീപമുള്ള കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മിനി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ വിജയികളായവർക്ക് കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി സ്വർണക്കപ്പും കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്ററുടെ സ്മരണയ്ക്കായി റണ്ണേഴ്സ് ട്രോഫിയും സമ്മാനിക്കും. സംഘാടകസമിതി രൂപീകരണ യോഗം സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. എരഞ്ഞോളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വിജു അധ്യക്ഷനായി. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ കെ പവിത്രൻ, കേരള ക്രിക്കറ്റ് അസോസിയേഷൻ ജോ. സെക്രട്ടറി ബിനീഷ് കോടിയേരി, ടി പി ശ്രീധരൻ, കാട്യത്ത് പ്രകാശൻ എന്നിവർ സംസാരിച്ചു. എ കെ രമ്യ സ്വാഗതവും എ ബിപിൻ നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികൾ: കാട്യത്ത് പ്രകാശൻ (ചെയർമാൻ), എ ബിപിൻ (കൺവീനർ), എം ഉദയകുമാർ (ട്രഷറർ).
0 comments