സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് സമാപിച്ചു

തലശേരി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് സമാപിച്ചു. സമാപനചടങ്ങും സർട്ടിഫിക്കറ്റ് വിതരണവും കേരള ക്രിക്കറ്റ് അസോസിയേഷൻ ജോ. സെക്രട്ടറി ബിനീഷ് കോടിയേരി ഉദ്ഘാടനം ചെയ്തു. എ അഭിമന്യു, ടി കൃഷ്ണ രാജു, ജിഷ്ണു അജിത്ത്, എ സി എം ഫിജാസ് അഹമ്മദ്, എ മഹറൂഫ്, എ കെ സക്കരിയ, ഒ വി മസർ മൊയ്തു, കെ ജിതേഷ് എന്നിവർ സംസാരിച്ചു. വളർന്നുവരുന്ന താരങ്ങൾക്ക് പരിശീലനത്തിന് പുറമേ ക്രിക്കറ്റ് നിയമങ്ങൾ, ഫിസിക്കൽ ഫിറ്റ്നസ്, പേഴ്‌സണാലിറ്റി ഡെവലപ്പ്മെന്റ് എന്നിവയ്‌ക്കും പ്രാധാന്യം നൽകിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പെൺകുട്ടികളുടെ ക്രിക്കറ്റിന് ഊന്നൽ നൽകി, അവരെ കൂടി ഉൾപ്പെടുത്തിയായിരുന്നു ക്യാമ്പ്. ഇന്ത്യൻ എ ടീം ഫീൽഡിങ് കോച്ച് ഒ വി മസർ മൊയ്തു, കേരള അണ്ടർ 19 ഗേൾസ് ടീം സഹപരിശീലകൻ ഡിജുദാസ്, കേരള ടീം സ്ട്രെങ്ങ്ത്ത് ആൻഡ് കൺഡീഷനിങ്ങ് കോച്ച് എ കെ രാഹുൽ ദാസ്, എ പി വിനയകുമാർ, എസ് കെ സാലിം, എം എസ് സാഹിർ, എസ് അശ്വിൻ, എസ് സൗരവ്, ജോസഫ് ഡിക്സൺ ടോം എന്നിവരായിരുന്നു പരിശീലകർ.
0 comments