പീപ്പിൾസ് പുരസ്കാരങ്ങൾ സമ്മാനിച്ചു

കണ്ണൂർ
പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്‌മെന്റ് ഏർപ്പെടുത്തിയ 2024ലെ പീപ്പിൾസ് പുരസ്കാരങ്ങൾ സമ്മാനിച്ചു. ശനി പകൽ രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളിൽ കഥാകൃത്ത് ടി പത്മനാഭൻ, നടൻ ഇന്ദ്രൻസ് എന്നിവർ അവാർഡ് കൈമാറി. മികച്ച വായനശാലകളായ തായംപൊയിൽ സഫ്‌ദർ ഹാഷ്‌മി ഗ്രന്ഥാലയം, പെരളം എ കെ ജി വായനശാല, മികച്ച ലൈബ്രറി സെക്രട്ടറി പിണറായി സി മാധവൻ സ്‌മാരക വായനശാലയിലെ വി പ്രദീപൻ, മികച്ച ലൈബ്രേറിയൻ ചെറുതാഴം ഭഗത്‌സിങ് വായനശാലയിലെ പി വിപിന എന്നിവർ ഏറ്റുവാങ്ങി. പീപ്പിൾസ് മിഷൻ ചെയർമാൻ വി ശിവദാസൻ എംപി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, എഡിഎം കലാ ഭാസ്‌കർ, ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ പി കെ സതീഷ്‌കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ, പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ എന്നിവർ സംസാരിച്ചു. പി പ്രശാന്തൻ, പി കെ അൻവർ, ശ്രീജിത്ത് ചോയൻ എന്നിവർ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. പീപ്പിൾസ് മിഷൻ കൺവീനർ ടി കെ ഗോവിന്ദൻ സ്വാഗതവും തദ്ദേശ വകുപ്പ് അസി. ഡയറക്ടർ എം സുർജിത്ത് നന്ദിയും പറഞ്ഞു.
0 comments