പയ്യന്നൂർ നഗരസഭ പുതിയ ബസ് സ്റ്റാൻഡ് രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനം

പയ്യന്നൂർ നഗരസഭ പുതിയ ബസ്‌സ്റ്റാൻറ് രണ്ടാംഘട്ട പ്രവൃത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
പയ്യന്നൂർ
നഗരസഭ പുതിയ ബസ് സ്റ്റാൻഡ് രണ്ടാംഘട്ട പ്രവൃത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. ടി ഐ മധുസൂദനൻ എംഎൽഎ അധ്യക്ഷനായി. നഗരസഭ വാർഷിക പദ്ധതിയിൽ അഞ്ചു കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ –-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. 29,92,935 രൂപ ചെലവഴിച്ച് പദ്ധതി പ്രദേശം മണ്ണിട്ടു നിരപ്പാക്കുകയും 1,71,29,806 രൂപ ചെലവഴിച്ച് ബസ് സ്റ്റാൻഡിനായി കനോപി, പ്ലാറ്റ് ഫോം എന്നിവ പൂർത്തിയാക്കുകയും ചെയ്തിരുന്നു. ബസ് സ്റ്റാൻഡ് നിർമാണത്തിന് നടുവിലെ വീട്ടിൽ ശങ്കരൻ, എമ്മൻ രാഘവൻ എന്നിവരിൽനിന്നും മൂന്ന് ഏക്കർ 49 സെന്റ് സ്ഥലവും ചാലിക്കണ്ടി പീടികയിൽ അബ്ദുള്ളയിൽനിന്ന് ഒരേക്കർ സ്ഥലവും പുതിയ വീട്ടിൽ രമണി, ചെരിപ്പാടി വിനോദ് കുമാർ എന്നിവരിൽനിന്ന് ഒരേക്കർ സ്ഥലവും അടക്കം അഞ്ച് ഏക്കർ 49 സെന്റ് സ്ഥലം 1997ലാണ് നഗരസഭയ്ക്ക് സൗജന്യമായി വിട്ടുകിട്ടിയത്. സാങ്കേതികവും നിയമപരവും സാമ്പത്തികവുമായ കാരണങ്ങളാൽ ബസ് സ്റ്റാൻഡ് നിർമാണം ഉദ്ദേശിച്ച കാലയളവിൽ നഗരസഭയ്ക്ക് പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല.
0 comments