വളർത്തുപശുക്കളോടൊപ്പം മേഞ്ഞ് കാട്ടാനക്കൂട്ടം

അതിരപ്പിള്ളി പ്ലാന്റേഷനില്‍ പശുക്കൂട്ടത്തോടൊപ്പം തീറ്റയെടുക്കാനെത്തിയ കാട്ടാനക്കൂട്ടം
ചാലക്കുടി
മലയോര മേഖലയില്‍ കാട്ടാന പേടിസ്വപ്നമാകുമ്പോഴും നാടന്‍പശുക്കളോടൊപ്പം കാട്ടാനക്കൂട്ടം മേയുന്നത് കൗതുകക്കാഴ്ചയായി. അതിരപ്പിള്ളി പ്ലാന്റേഷനില്‍ പുഴയ്‌ക്ക് അക്കരെ 17–-ാം ബ്ലോക്കിലാണ് കൗതുകകരമായ കാഴ്ച. മേഖല പൊതുവെ കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണ്. അവിടെയാണ് പശുക്കളും കാട്ടാനകളും ഒരുമിച്ച് തീറ്റതേടിയെത്തിയത്. കാട്ടാനക്കുട്ടിക്കൂട്ടം ഭയപ്പാടില്ലാതെ പശുക്കൂട്ടത്തിലെത്തി. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ സമീപത്തുള്ള വനംവകുപ്പിന്റെ പുല്‍മേട്ടിലാണ് ആനകളും പശുക്കളും മേയുന്നത്. പശുക്കളെ ഉടമകള്‍ രാവിലേ തന്നെ മേയാനായി അഴിച്ചുവിടും. വൈകിട്ടോടെ ഇവ തിരിച്ച് പോരുകയും ചെയ്യും. ആനക്കൂട്ടമുള്ളതിനാല്‍ പുലിയടക്കമുള്ള വന്യമൃഗങ്ങളെ ഭയപ്പെടാതെ പശുക്കള്‍ക്ക് മേയാനാകും.









0 comments