വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചു
കാട്ടാനയ്ക്ക് മസ്തകത്തില്‍ മുറിവേറ്റതായി സംശയം

അതിരപ്പിള്ളി വനം റേഞ്ചിലെ പറയന്‍പാറ വനത്തില്‍ മസ്തകത്തില്‍ മുറിവേറ്റതായി തോന്നുംവിധം കണ്ട കാട്ടുകൊമ്പന്‍
ചാലക്കുടി
അതിരപ്പിള്ളി വനം റേഞ്ചിലെ പറയന്‍പാറ വനത്തില്‍ കാട്ടാനയ്ക്ക് മസ്തകത്തില്‍ മുറിവേറ്റതായി സംശയം. ഇതോടെ വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചു. വൈല്‍ഡ് ഫോട്ടോഗ്രാഫറായ എസ് സതീഷ് കുമാര്‍ പകര്‍ത്തിയ ചിത്രത്തിലാണ് ആനയുടെ മസ്തകത്തില്‍ മുറിവുള്ളതായി കണ്ടത്. മുറിവിന് മുകളില്‍ മണ്ണ് വാരിയിട്ട നിലയിലാണ്. കാട്ടുകൊമ്പന്‍മാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റതാണോയെന്ന് വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്. മാസങ്ങള്‍ക്ക് മുമ്പ് ഈ മേഖലയില്‍ മസ്തകത്തില്‍ മുറിവേറ്റ ഒരു കൊമ്പനെ കണ്ടിരുന്നു. മയക്കുവെടിവച്ച് പിടികൂടിയ ഈ കൊമ്പന്‍ പിന്നീട് ചികിത്സക്കിടെ ചരിഞ്ഞു. ഈ മേഖലയില്‍ കാട്ടാനകളുടെ എണ്ണം കൂടുതലാണെന്ന് വനംവകുപ്പ് അറിയിച്ചു.









0 comments