കാലില്‍ മുറിവേറ്റ കാട്ടനയ്ക്ക് വീണ്ടും ചികിത്സ നൽകി വിട്ടയച്ചു

കാലിലെ മുറിവിന് രണ്ടാമതും ചികിത്സ നൽകി വിട്ടയച്ച കാട്ടുകൊമ്പന്‍
ചാലക്കുടി
കാലില്‍ മുറിവേറ്റ കാട്ടനയ്ക്ക് വീണ്ടും ചികിത്സ നൽകി വിട്ടയച്ചു. മലയാറ്റൂര്‍ വനം ഡിവിഷനിലെ കന്നിമംഗലം എണ്ണപ്പന തോട്ടത്തില്‍ വച്ച് മയക്കുവെടി നൽകിയാണ് ചൊവ്വാഴ്ച വീണ്ടും ചികിത്സ നൽകിയത്. കാലില്‍ മുറിവേറ്റതിനെ തുടര്‍ന്ന് സെപ്തംബര്‍ 19ന് അതിരപ്പിള്ളി റേഞ്ചിലെ എരുമത്തടം ഭാഗത്ത് വച്ച് കാട്ടാനയെ മയക്കുവെടി നൽകി ആദ്യം ചികിത്സ നൽകിയിരുന്നു. ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ എരുമത്തടം ഭാഗത്താണ് കാലില്‍ പരിക്കേറ്റ നിലയില്‍ കൊമ്പനെ കണ്ടത്. തുടര്‍ന്നാണ് മയക്കുവെടി വച്ച് പിടികൂടി ചികിത്സ നൽകിയത്. പിന്നിലെ ഇടതുകാലിലാണ് വ്രണം രൂപപ്പെട്ടത്. ചികിത്സ നൽകി വിട്ടയച്ച കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തേയും നിയോഗിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കാലിലെ മുറിവില്‍ പഴുപ്പ് രൂപപ്പെട്ടു. നിരീക്ഷണത്തില്‍ വ്രണത്തെ തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ടുള്ളതായും കണ്ടെത്തി. ഇതോടെയാണ് വീണ്ടും ചികിത്സ നൽകാന്‍ തീരുമാനിച്ചത്. ഡോ. ഒ വി മിഥുന്‍, ഡോ. ബിനോയ് സി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് മലയാറ്റൂര്‍ വനം ഡിവിഷനിലെ കന്നിമംഗലം എണ്ണപ്പന തോട്ടത്തില്‍ വച്ച് മയക്കുവെടി വീണ്ടും ചികിത്സ നൽകിയത്. ഒന്പതോടെ ആരംഭിച്ച ദൗത്യം 11.30ഓടെയാണ് അവസാനിച്ചത്. നിലവില്‍ ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നാണ് വിലയിരുത്തല്‍. ആനയെ നിരീക്ഷിക്കാനായി ദൗത്യസംഘത്തെ നിയോഗിച്ചിട്ടുണ്ട്.









0 comments