തോന്നൂര്‍ക്കരയില്‍ കാട്ടാനകൾ കൃഷി നശിപ്പിച്ചു

തോന്നൂർക്കര പടിഞ്ഞാറ്റുമുറിയില്‍ കാട്ടാന ഇറങ്ങി നശിപ്പിച്ച കൃഷിയിടം
ചേലക്കര
തോന്നൂർക്കര പടിഞ്ഞാറ്റുമുറിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനകൾ ഭീതി പരത്തി. വ്യാഴാഴ്ച രാത്രി എട്ടോടുകൂടി പ്രദേശത്ത് ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. തോന്നൂർക്കര പടിഞ്ഞാറ്റുമുറി പുലിയത്ത് രാജനുണ്ണിയുടെ റബർ തോട്ടത്തിലെ തെങ്ങും ഈറൻപനയും കാട്ടാനകൾ കടപുഴക്കി. തൊട്ടടുത്തുള്ള ഓട്ടുപാറക്കൽ രാജന്റെയും അള്ളന്നൂർ യൂസഫിന്റെയും പറമ്പിലെ നിരവധി റബർ മരങ്ങളും നശിപ്പിച്ചു. മനപ്പടിക്കൽ സുരേന്ദ്രന്റെ വീട്ടുവളപ്പിലെ നിരവധി വാഴക്കന്നുകളും കുലച്ച വാഴകളും കവുങ്ങുകളും കവുങ്ങിൻ തൈകളും കാട്ടാനകൾ നശിപ്പിച്ച നിലയിലാണ്. പ്രദേശത്ത് കാട്ടാനകൾ ഇറങ്ങുന്നത് സ്ഥിരമാണെന്ന് പ്രദേശവാസികൾ പറയുന്നു.









0 comments