ad
Deshabhimani

കാർഗിൽ പോരാളി 
എൽഡിഎഫ്‌ സ്ഥാനാർഥി

ശിവലാൽ
avatar
സി എസ്‌ സുനിൽ

Published on Dec 08, 2025, 12:15 AM | 1 min read

നാട്ടിക

കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി പോരാടിയ സൈനികൻ ഇനി തെരഞ്ഞെടുപ്പു പോർനിലത്തിൽ. നാട്ടിക പഞ്ചായത്തിലെ ആറാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന എ ജി ശിവലാൽ മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്‌. സൈനിക ജീവിതം പകർന്നു നൽകിയ ജനസേവന കാഴ്ചപ്പാടും ചിട്ടയായ പൊതുപ്രവർത്തന രീതിയും ആറാം വാർഡിലെ ജനങ്ങൾ നെഞ്ചേറ്റാൻ ഒരുങ്ങുകയാണ്‌. സ്വാതന്ത്ര്യ സമര സേനാനിയുടെ മകനായി ജനിച്ച ശിവലാലിന് രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗമാണ്‌. 1982ൽ ഇന്ത്യൻ എയർ ഫോഴ്സിൽ ജോലി ലഭിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെയുള്ള 20വർഷത്തെ സൈനിക സേവനം. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി പോരാടിയശേഷം സൈനിക ജീവിതം അവസാനിപ്പിച്ചു. വിദ്യാർഥി കാലത്ത്‌ എസ്എഫ്ഐ പ്രവർത്തകനായിരുന്നു. സൈനിക ജീവിതത്തിനിടയിലും പഠനത്തിനായി സമയം കണ്ടെത്തി. 1987ൽ പഞ്ചാബ് സർവകലാശാലയിൽ നിന്ന്‌ പൊളിറ്റിക്കൽ സയൻസ് ആൻഡ്‌ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദവും ഇലട്രോണിക്സ് എൻജിനിയറിങ്ങിൽ ഡിപ്ലോമയും നേടി. 2002– 2021 വരെ കൊച്ചി വിമാനത്താവളത്തിൽ സെക്യൂരിറ്റി സൂപ്പർ വൈസറായിരുന്നു. 2021 മുതൽ നാട്ടിൽ രാഷ്ട്രീയ– സാമൂഹ്യ രംഗത്ത്‌ സജീവമാണ്‌. കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗിന്റെ തളിക്കുളം ബ്ലോക്ക്‌ പ്രസിഡന്റായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home