പണിമുടക്കിൽ കളിമൺപാത്ര നിർമാണ തൊഴിലാളികളും

തൃശൂർ
ദേശീയ പണിമുടക്കിൽ സംസ്ഥാനത്തെ മുഴുവൻ കളിമൺ പാത്ര നിർമാണ തൊഴിലാളികളും പങ്കെടുക്കുമെന്ന് കളിമൺ പാത്ര നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം കെ കണ്ണൻ അധ്യക്ഷനായി. യൂണിയൻ സംസ്ഥാന സെക്രട്ടറി കെ എൻ കുട്ടമണി, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എം മോഹൻദാസ്, എം ഗോപകുമാർ, സി രാജൻ എന്നിവർ സംസാരിച്ചു.
0 comments