നാടിന്റെ സ്വന്തം ‘സാരഥികൾ’

സി എസ് സുനിൽ
Published on Dec 02, 2025, 02:15 PM | 1 min read
നാട്ടിക
സോമനും ദിൽഷാദും ഇപ്പോൾ നാട്ടികയിലെ ഓട്ടോ സാരഥികൾ മാത്രമല്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സാരഥികൾ കൂടിയാണിവർ. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലേക്ക് കലാഞ്ഞി ഡിവിഷനിൽനിന്നാണ് ടി പി സോമൻ ജനവിധി തേടുന്നത്. നാട്ടിക ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് എ എൻ ദിൽഷാദ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ഓട്ടോ ഓടിക്കുകയാണ് ടി പി സോമനും ദിൽഷാദും. വർഷങ്ങളായി തൃപ്രയാറിൽ ഓട്ടോ ഓടിച്ച് കുടുംബം പോറ്റുന്നവരാണ് നാട്ടിക സ്വദേശികളായ ഇവർ. കാലങ്ങളായി ഓട്ടോ തൊഴിലാളികളായ രണ്ട് പേരും നാട്ടിൽ സുപരിചിതരാണ്. ഓട്ടോ ആൻഡ് ലൈറ്റ് മോട്ടേഴ്സ് യൂണിയൻ (സിഐടിയു ) നാട്ടിക ഏരിയ കമ്മിറ്റിയംഗമാണ് എ എൻ ദിൽഷാദ്, യൂണിയൻ അംഗമാണ് പി സോമൻ. ഏറെ ആവേശത്തോടെ പിന്തുണയേകുകയാണ് തൃപ്രയാറിലെ ഓട്ടോ തൊഴിലാളികൾ.








0 comments