എല്ലാവർക്കും കുടിവെള്ളം

പീച്ചി അണക്കെട്ടിൽ നിന്ന്‌ വെള്ളമെടുക്കാൻ സ്ഥാപിച്ച ഫ്ലോട്ടിങ്‌ ഇൻടേക്‌ സംവിധാനം
avatar
കെ എ നിധിൻ നാഥ്‌

Published on Nov 06, 2025, 12:31 AM | 1 min read

തൃശൂർ

കുടിവെള്ളത്തിനായി 10വർഷം മുമ്പ്‌ നെട്ടോട്ടമോടിയ കാഴ്‌ച ഇന്ന് തൃശൂർ നഗരത്തിലില്ല. വേനൽക്കാലമായാൽ കുടിവെള്ള ടാങ്കറുകൾ കാത്തുനിൽക്കുന്ന നഗരവാസികളുടെ ദുരിതം എൽഡിഎഫ്‌ കൗണ്‍സില്‍ അധികാരമേറ്റതോടെ ഇല്ലാതാക്കി. 10 വർഷത്തിനിടെ 200 കോടി രൂപയുടെ പദ്ധതികളാണ്‌ കോര്‍പറേഷന്‍ യാഥാർഥ്യമാക്കിയത്‌. വിവിധ സ്‌കീമുകളിലൂടെ 60,000 കുടുംബങ്ങൾക്ക്‌ കുടിവെള്ള കണക്ഷനായി. സ‍ൗജന്യ കുടിവെള്ള കണക്ഷൻ നൽകുന്ന പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്‌. സന്പൂർണമായി കുടിവെള്ള കണക്ഷനുള്ള നഗരം എന്ന ഖ്യാതിയിലേക്ക്‌ തൃശൂർ നീങ്ങുകയാണ്‌. കുടിവെള്ളം എത്താൻ പ്രതിസന്ധി നേരിട്ട മേഖലകളിലേക്ക്‌ പ്രത്യേക ലൈൻ സംവിധാനങ്ങളും പ്ലാന്റുകളും പമ്പ്‌ ഹ‍ൗസുകളും ഒരുക്കി. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ 20 ലക്ഷം ലിറ്റർ ജലസംഭരണി ഒല്ലൂരിലും 10 ലക്ഷത്തിന്റേത്‌ ആനപ്പാറയിലും അഞ്ച്‌ ലക്ഷത്തിന്റെ കുട്ടനെല്ലൂരിലും സ്ഥാപിച്ചു. ചെളിവെള്ളത്തിന്റെ കാലം പോയി കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കാന്‍ സ്രോതസ്സുകളിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിച്ചു. നിലവിലെ ട്രീറ്റ്‌മെന്റ്‌ പ്ലാറ്റുകളിലെ ശുദ്ധീകരണ സംവിധാനത്തിനുപുറമേ ഓവർഹെഡ്‌ സംഭരണികളിൽ ആധുനിക രീതിയിലുള്ള ശുദ്ധീകരണവും ഓട്ടോമാറ്റിക്‌ ക്ലോറിനേഷനും നടപ്പാക്കി. പീച്ചിയിൽനിന്ന്‌ കുടിവെള്ളം എത്തിക്കുന്നതിന്‌ പുതിയ 800എംഎം പെപ്പ്‌ ലൈൻ സ്ഥാപിക്കാൻ ക‍ൗൺസിൽ തീരുമാനിച്ചു. വാട്ടർ അതോറിറ്റി മടിച്ച പദ്ധതിയാണ്‌ കോർപറേഷൻ നടപ്പാക്കിയത്‌. നിലവിൽ സ്വരാജ്‌ റ‍ൗണ്ട്‌ അടക്കം 15 കിലോമീറ്ററിൽ പൈപ്പിടൽ പൂർത്തിയാക്കി. പദ്ധതി പൂർത്തീകരണത്തിലേക്ക്‌ നീങ്ങുകയാണ്‌. പീച്ചിയിലെ കാലപ്പഴക്കം വന്ന സംവിധാനത്തിന്‌ പകരം 20 എംഎൽഡിയുടെ പുതിയ പ്ലാന്റ്‌ നിർമിച്ചു. അണക്കെട്ടിന്റെ അടിയിൽ നിന്ന്‌ വെള്ളം എടുക്കുന്നതിലൂടെ ചെളി നിറഞ്ഞ കലങ്ങിയ വെള്ളം അമിത അളവിൽ ക്ലോറിൻ ഉപയോഗിച്ചിരുന്നു. ഇതിനുപകരം ‘ഫ്ലോട്ടിങ്‌ ഇൻടേക്‌’ എന്ന സംവിധാനം നടപ്പാക്കിയതുകൊണ്ട്‌ മേൽത്തട്ടിൽ നിന്ന്‌ വെള്ളമെടുക്കാനും കഴിയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home