എസ് എൻ പുരത്ത് ചരക്കുലോറി മറിഞ്ഞു

എസ്എൻ പുരത്ത് ചരക്ക് ലോറി മറിഞ്ഞ നിലയിൽ
കൊടുങ്ങല്ലൂർ
ശ്രീനാരായണപുരത്ത് നിയന്ത്രണം വിട്ട ചരക്കുലോറി മറിഞ്ഞു. ദേശീയ പാതയിൽ ശ്രീനാരായണപുരം സെന്ററിലാണ് വളവ് തിരിയുന്നതിനിടയിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞത്. ആർക്കും പരിക്കില്ല. മഹാരാഷ്ട്രയിൽനിന്ന് കൊച്ചിയിലേക്ക് മരുന്നു കൊണ്ടുപോകുകയായിരുന്നു. ലോറിയിൽനിന്ന് ഓയിൽ ചോർന്നതിനെ തുടർന്ന് അഗ്‌നിരക്ഷാസേന എത്തി വെള്ളമൊഴിച്ച് റോഡിലെ ഓയിൽ നീക്കം ചെയ്തു.








0 comments